നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ആമുഖം - മലയാളം ഫോണ്ടുകൾ




                                             
                                        രാവിന്നു കൂരിരുളു നല്‍കീ ദൈവം
                                        പകലിന്നു പ്രഭ തോന്നുവാന്‍
                                        ഇലകള്‍ കൊഴിഞ്ഞു ശിഖ നഗ്നമാക്കീടുന്നു
                                        പൂക്കാലമെത്തീടുവാന്‍ 

            
                                    Dowload Anjali Old Lipi 

   ഇനി മേൽ കുറിച്ച വരികൾ നോക്കൂ നന്നായി വായിക്കാൻ കഴിയുന്നുണ്ടല്ലോ. നിങ്ങളുടെ കമ്പ്യൂട്ടർ മലയാളം വായിക്കാൻ തയ്യാറായിക്കഴിഞ്ഞു. താഴെയുള്ള ലിങ്കുകളിൽ ക്ലിക്കിയാൽ മറ്റു രണ്ടു ഫോണ്ടുകൾ കൂടി കിട്ടും. മലയാളം ബ്ലോഗിംഗിന് ഈ ഫോണ്ടുകൾ ധാരാളം മതിയാവും. വേണമെങ്കിൽ സൗകര്യപൂർവ്വം കൂടുതൽ ഫോണ്ടുകൾ പിന്നീട് ഉൾപ്പെടുത്താം.

                      Rachana FontThoolika Font


താഴെക്കാണുന്ന ലോഗോയിൽ ക്ലിക്കു ചെയ്താൽ 255 മലയാളം ഫോണ്ടുകൾ ഡൗൺലോഡാവും. എക്സ്ട്രാക്റ്റ് ചെയ്തശേഷം ഫോണ്ടുകൾ സെലക്ടുചെയ്ത് റൈറ്റ് ക്ലിക്കു ചെയ്ത് ഇൻസ്റ്റാൾ സെലക്ടു ചെയ്താൽ കമ്പ്യൂട്ടറിൽ ചേർന്നുകൊള്ളും.



   ഒരു ബ്ലോഗു തുടങ്ങുന്നതിനു മുമ്പ് മറ്റുള്ളവരുടെ ബ്ലോഗുകൾ സന്ദർശിക്കുന്നതും അവയിൽ പ്രയോഗിച്ചിരിക്കുന്ന സംവിധാനങ്ങൾ കാണുന്നതിനും അവരുടെ എഴുത്തുകളും ചിത്രങ്ങളുമെല്ലാം സശ്രദ്ധം ആസ്വദിക്കുകയും ചെയ്യുന്നത് ഒരു നല്ല തുടക്കക്കാരന്റെ ലക്ഷണമാണ്. പരസ്പര സഹകരണമാണു ബ്ലോഗെഴുത്തിന്റെ പ്രധാന ഘടകമെന്നു പറഞ്ഞല്ലോ, അത് എല്ലായ്പോഴും ശ്രദ്ധിക്കുന്നതും സൗഹൃദം കാംഷിക്കുന്നതും നമ്മുടെ ബ്ലോഗെഴുത്തിനെ നന്നായി പ്രോത്സാഹിപ്പിക്കും.

   പ്രധാനമായ മറ്റൊരു ഘടകമാണ് മറ്റുള്ളവരെ ബഹുമാനിക്കുക എന്നത്. ബ്ലോഗിൽ എഴുതുന്നവരെല്ലാം ഒരേ കാഴ്ചപ്പാടുള്ളവരോ ഒരേപോലെ കഴിവുള്ളവരോ ആകണമെന്നില്ല. പലപ്പോഴും നമുക്ക് രുചിക്കാത്ത വിധത്തിലുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന പോസ്റ്റുകളാവും കാണുക. അവരുടെ അഭിപ്രായം അനുസരിച്ചുള്ള ആ എഴുത്തുകളെ ആരോഗ്യപരമായ ചിന്തകളിൽ മാത്രം വായിച്ചെടുക്കാൻ ശ്രമിക്കുക. കാരണം, നമ്മൾ നാളെ എഴുതാൻ പോകുന്നത് മറ്റുള്ളവർക്ക് ദഹിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പോസ്റ്റുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ അത് ആ പോസ്റ്റിനോടുള്ള അഭിപ്രായമാക്കി നിജപ്പെടുത്തേണ്ടതാണ്. മറ്റുള്ളവരെ അവഹേളിക്കുന്ന തരത്തിലുള്ള യാതൊരു അഭിപ്രായ പ്രകടനങ്ങളും എവിടേയും കമന്റായി രേഖപ്പെടുത്താതിരിക്കലാണുചിതം. നമ്മുടെ സൃഷ്ടികൾ നമ്മൾതന്നെ എഡിറ്ററും പ്രസാധകരുമായി മറ്റുള്ളവരിലേക്ക് സ്വതന്ത്രമായി എത്തിക്കുമ്പോൾ അവയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാത്രമാവും നാം പ്രതീക്ഷിക്കുക. മറ്റുള്ളവരും അതാഗ്രഹിക്കുന്നുണ്ട് എന്നതിനാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ മറ്റുള്ളവർക്കു നൽകാൻ മടിക്കരുത്.

   പോസ്റ്റുകൾ എഴുതുന്നതിനേയും വായിക്കുന്നതിനേയും അതിനുള്ള അഭിപ്രായങ്ങൾ പറയുന്നതിനേയും കുറിച്ചാണല്ലോ ഇതുവരെ സംസാരിച്ചത്. ആവശ്യത്തിനു ചായക്കൂട്ടും ബ്രഷുകളും അനുഗൃഹീത കലാകാരനുമുണ്ടെങ്കിലും ഒരു ക്യാൻവാസില്ലാതെ എങ്ങനെ ചിത്രം വരക്കും? ഇവിടെയും അങ്ങിനെ ഒരു സംവിധാനം ആവശ്യമുണ്ട്. ഇപ്പോൾ നിങ്ങൾ ഇതു വായിച്ചുകൊണ്ടിരിക്കുന്ന സംവിധാനം തന്നെയാണ് ഉദ്ദേശിച്ചത്. ബ്രൗസറുകൾ എന്നാണിവയെ വിളിക്കുന്നത്. രൂപത്തിലും ഭാവത്തിലും ഗുണത്തിലുമൊക്കെ വ്യത്യസ്ഥമായ ബ്രൗസറുകളുണ്ട്. അവയെക്കുറിച്ച് വിവിധയിനം ബ്രൗസറുകൾ എന്ന അദ്ധ്യായത്തിൽ മനസ്സിലാക്കാം.

Back to TOP