നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ആൻഡ്രോയിഡ് ഫോണിൽ മലയാളം എഴുതാം വായിക്കാം

  ആന്‍ഡ്രോയ്‌ഡ് ഫോണ്‍ എന്ന് പറഞ്ഞാല്‍ ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണെന്ന് അറിയാമല്ലൊ. ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് പറഞ്ഞാല്‍ അതും ഒരു സോഫ്റ്റ്‌വേര്‍ അല്ലെങ്കില്‍ പ്രോഗ്രാം ആണ്. ലിനക്സ് അടിസ്ഥാനപ്പെടുത്തി ഗൂഗിള്‍ വികസിപ്പിച്ച ഓപൺ സോഫ്റ്റ്‌വേര്‍ ആണ് ആന്‍ഡ്രോയ്‌ഡ്. ആന്‍ഡ്രോയ്‌ഡ് ഓ.എസ് പുതിയ വെര്‍ഷന്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. പൊതുവെ ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ എന്ന് പറയുമെങ്കിലും ഓരോ കമ്പനിയുടെയും ആന്‍ഡ്രോയ്‌ഡ് വെര്‍ഷന്‍ വ്യത്യസ്തമായിരിക്കും. ഇപ്പോള്‍ ഇന്ത്യയില്‍ ലേറ്റസ്റ്റ് ആയി വന്നിട്ടുള്ളത് ജെല്ലി ബീന്‍ എന്ന് പറയുന്ന ആന്‍ഡ്രോയ്‌ഡ് വെര്‍ഷന്‍ 4.1.1 ആണ്. സാംസങ്ങിന്റെ ഗ്യാലക്സി എസ് 3 എന്ന ഫോണ്‍ ആട്ടോമെറ്റിക്കായി ഈ പുതിയ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുകയുണ്ടായി. ഫോണിന്റെ സെറ്റിങ്ങ്സില്‍ പോയി About device ക്ലിക്ക് ചെയ്ത് നോക്കിയാല്‍ ആന്‍ഡ്രോയ്‌ഡിന്റെ ഏത് വെര്‍ഷന്‍ ആണെന്ന് മനസ്സിലാകും. (താഴെ ചിത്രം കാണുക)


Jelly Bean 4.1.1 വെര്‍ഷന്‍ ആണെങ്കില്‍ ആ ആന്‍ഡ്രോയ്‌ഡ് ഫോണില്‍ മലയാളവും മറ്റ് ഇന്ത്യന്‍ ഭാഷകളും ഡിഫാള്‍ട്ടായി തന്നെ വായിക്കാന്‍ കഴിയും. നമ്മള്‍ ഒന്നും ചെയ്യേണ്ടതില്ല. അത് പോലെ തന്നെ ജെല്ലി ബീന്‍ വെര്‍ഷനില്‍ പല ലോക ഭാഷകളില്‍ എന്ന പോലെ ഒന്‍പത് ഇന്ത്യന്‍ ഭാഷകളിലെ കീബോര്‍ഡും ഡിഫാള്‍ട്ടായി ഉണ്ട്. കൂട്ടത്തില്‍ മലയാളവും ഉണ്ടെന്നത് മലയാളികള്‍ക്ക് ഒരു വരപ്രസാദമാണ്. നമുക്ക് ആവശ്യള്ള കീബോര്‍ഡ് സെലക്ട് ചെയ്താല്‍ മതി. (ചിത്രങ്ങള്‍ കാണുക)

ചുരുക്കി പറഞ്ഞാല്‍ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ലേറ്റസ്റ്റ് വെര്‍ഷന്‍ ജെല്ലി ബീന്‍ 4.1.1 കൈവശമുള്ളവര്‍ക്കോ അല്ലെങ്കില്‍ ജെല്ലി ബീനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ പറ്റുന്നവര്‍ക്കോ മലയാളം എഴുതാനും വായിക്കാനും പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. എന്നാല്‍ മിക്കവരുടെയും  ആന്‍ഡ്രോയ്‌ഡ് ഫോണ്‍ പഴയ വെര്‍ഷനില്‍ ഉള്ളതായിരിക്കും. അത്തരം ഫോണുകളില്‍ എങ്ങനെ മലയാളം എഴുതാനും വായിക്കാനും കഴിയും എന്ന് നോക്കാം.

മലയാളം ടൈപ്പ് ചെയ്യാന്‍ , ആന്‍ഡ്രോയ്‌ഡ് ഫോണിലെ Play Store ക്ലിക്ക് ചെയ്യുക. എന്നിട്ട് ഭൂതക്കണ്ണയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് Search Google Play എന്ന് കാണുന്ന സ്ഥലത്ത് varamozhi എന്ന് ടൈപ്പ് ചെയ്ത് താഴെ കാണുന്ന കണ്ണാടി ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ Varamozhi Transliteration എന്ന ആപ്ലിക്കേഷന്‍ കാണാം. അത് ഇന്‍സ്റ്റാള്‍ ചെയ്യുക. അത്രയേയുള്ളൂ. ആ ആപ്ലിക്കേഷന്‍ തുറന്നാല്‍ (ചിത്രം കാണുക)


ഇനി നമ്മള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍  Type in Manglish എന്ന കോളത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങളും മേലെ കറുത്ത പ്രതലത്തില്‍ അതിന്റെ മലയാളവും തെളിഞ്ഞുവരും. വീണ്ടും ചിത്രം കാണുക.


 ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ അവിടെ നിന്ന് തന്നെ മാറ്റര്‍ ഷെയര്‍ ചെയ്യാനും, കോപ്പി ചെയ്യാനുമുള്ള ഓപ്ഷനുകൾ കാണുന്നുണ്ടല്ലോ. എവിടെയാണോ പേസ്റ്റു ചെയ്യേണ്ടത് അവിടെ പ്രസ് ചെയ്യുമ്പോൾ പേസ്റ്റ് ചെയ്യാനുള്ള ഓപ്‌ഷന്‍ മേലെ കാണാം.

മലയാളം നേരിട്ടുതന്നെ എഴുതാം 

 4.1.1 മുതലുള്ള ആൻഡ്രോയ്‌ഡ് ഫോണുകളിൽ നേരിട്ടുതന്നെ മലയാളം ടൈപ്പു ചെയ്യാം. Settings > Language and input > Default keyboard സെറ്റു ചെയ്താൽമതി.


ML-Browser

വരമൊഴി ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്ത ജീസ്‌മോന്‍ ജേക്കബ് തന്നെ ML-Browser എന്നൊരു ആപ്ലിക്കേഷനും രൂപകല്പന ചെയ്തിട്ടുണ്ട്. അതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സര്‍ച്ച് ചെയ്ത് കണ്ടെത്തി ഇന്‍സ്റ്റാള്‍ ചെയ്യാം. അത് ഒരു മൊബൈല്‍ ബ്രൌസര്‍ ആണ്. അത് ഇന്‍സ്റ്റാള്‍ ചെയ്ത്, ഓപന്‍ ചെയ്തിട്ട് അതിന്റെ അഡ്രസ്സ് ബാറില്‍ ഫേസ്‌ബുക്കോ ബ്ലോഗോ, പത്രങ്ങളോ  അങ്ങനെ ഏത് സൈറ്റിന്റെയും URL ടൈപ്പ് ചെയ്ത എന്റര്‍ അടിച്ച് തുറന്നാലും മലയാളം വായിക്കാന്‍ കഴിയും.


(ബ്ലോഗർ കെ. പി. സുകുമാരൻ മാഷിനോട് കടപ്പാട്. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ.)

Back to TOP