നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

നമ്മുടെ ബ്ലോഗുകൾ കമ്പ്യൂട്ടറിൽ സൂക്ഷിച്ചു വെക്കാം.

 നമ്മുടെ ബ്ലോഗ് പോസ്റ്റുകൾ നമ്മുടെ കമ്പ്യൂട്ടറിൽ കമന്റുകളടക്കം സൂക്ഷിച്ചു വെക്കാമെന്ന് പലർക്കുമറിയില്ലാന്നു തോന്നുന്നു.

 ഗൂഗിളമ്മച്ചിയുടെ പിണക്കത്തിനു പാത്രമായി ചിലർക്കെങ്കിലും തങ്ങളുടെ ബ്ലോഗുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. നമ്മൂടെ ബ്ലോഗുകൾ നഷ്ടപ്പെട്ടാലോ മറ്റെവിടേക്കെങ്കിലും പറിച്ചുനടണമെന്നു നമുക്കു തോന്നിയാലോ എന്തു ചെയ്യണമെന്ന് സൂചിപ്പിക്കാനാണ് ഈ അദ്ധ്യായം.

എങ്ങനെയാണെന്നു നോക്കൂ...


 ആദ്യം www.blogger.com ൽ കയറി ഡാഷ്ബോർഡിലെത്തണം. മുകളിൽ നീല വൃത്തത്തിൽ  അടയാളപ്പെടുത്തിയ ഭാഗത്തു ക്ലിക്കു ചെയ്ത് താഴെ നീല നിറത്തിൽ ആരോമാർക്കു ചെയ്ത settingsൽ ക്ലിക്കു ചെയ്യുക

നീലനിറത്തിൽ അടയാളപ്പെടുത്തിയ other എന്ന ഭാഗത്തു ക്ലിക്കു ചെയ്യുക.



 ചുവപ്പുനിറത്തിൽ അടയാളപ്പെടുത്തിയ ഭാഗത്തു ക്ലിക്കു ചെയ്താൽ നമ്മുടെ ബ്ലോഗ് കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡു ചെയ്ത് സൂക്ഷിച്ചു വെക്കാം. പിന്നീട് പുതിയ ബ്ലോഗുണ്ടാക്കി അവിടേക്കോ, മെറ്റേതെങ്കിലും ബ്ലോഗിലേക്കോ നമുക്ക് സൗകര്യംപോലെ ഉൾപ്പെടുത്താം. 

 ഇങ്ങനെ ഡൗൺലോഡു ചെയ്തു വെച്ച ബ്ലോഗുകളെ നമുക്ക് ആവശ്യമുള്ള ബ്ലോഗിലേക്ക് ഉൾപ്പെടുത്താനാണു നീലനിറത്തിൽനടയാളപ്പെടുത്തിയ ഭാഗം. ഇമ്പോർട്ടു ചെയ്ത ഉടൻതന്നെ പോസ്റ്റുകളിലെ കമന്റുകൾ ദൃശ്യമായിക്കൊള്ളണമെന്നില്ല, പിന്നീട് ഇവ ദൃശ്യമായിക്കൊള്ളും. ചില സന്ദർഭങ്ങളിൽ ഏതാനും കമന്റുകൾ നഷ്ടപ്പെടുന്നതായി കണ്ടിട്ടുണ്ട്. പൊതുവേ കമന്റുനഷ്ടം ഉണ്ടാവാറില്ല.

കറുപ്പുനിറത്തിൽ അടയാളപ്പെടുത്തിയ ഭാഗം ഉപയോഗിക്കുന്നവർ ബ്ലോഗെഴുത്താതിരിക്കുന്നതാണുത്തമം.

Back to TOP