ബൂലോകർ അധികവും ഇപ്പോൾ മലയാളം ടൈപ്പുചെയ്യാൻ ഉപയോഗിക്കുന്ന ഒരു നല്ല സോഫ്റ്റ്‌വെയറാണ് ഇൻ കീ (InKey). ഓൺലൈനിലും ഓഫ്ലൈനിലും ഒരുപോലെ വർക്കു ചെയ്യുന്ന ഇത് വേഡിലും വളരെ ലളിതമായി മംഗ്ലീഷിൽ നമുക്ക് മലയാളം ടൈപ്പു ചെയ്യാം. സാധാരണ ഗതിയിൽ കമ്പ്യൂട്ടർ ഓണാകുമ്പോൾത്തന്നെ ഇതും പ്രവർത്തനക്ഷമമാകാറുണ്ട്. അപൂർവ്വം സന്ദർഭങ്ങളിൽ ഇവ ഒന്ന് ഓണാക്കി കൊടുക്കേണ്ടി വരും. ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഡെസ്ക്ടോപ് ഐക്കൺ ആവശ്യപ്പെട്ടാൾ സംഗതി എളുപ്പമാവും. ടാസ്ക്‌ബാറിൽ വെള്ള നിറത്തിലുള്ള കടലാസിൽ എ ( a ) എന്ന് കാണുന്ന ഐക്കൺ പ്രത്യക്ഷപ്പെട്ടാൽ ഇൻ കീ പ്രവർത്തനക്ഷമമായെന്നു മനസ്സിലാക്കാം. Ctrl കീ രണ്ടുപ്രാവശ്യം അമർത്തുമ്പോൾ ഐക്കൺ "ക" എന്നു മാറിയിരിക്കുന്നതു ശ്രദ്ധിക്കൂ. ഇനി നിങ്ങൾക്ക് മലയാളം ടൈപ്പുചെയ്യാം. തിരികെ ഇംഗ്ലീഷിലേക്കു മാറാൻ വീണ്ടും രണ്ടുപ്രാവശ്യം Ctrl അമർത്തിയാൽ മതി.
InKey ഡൗൺലോഡു ചെയ്യാൻ താഴെയുള്ള ഐക്കണിൽ ക്ലിക്കുക
(ഇൻകീ ഡൗൺലോഡു ചെയ്യുന്നതിൽ ചില എറർ അവരുടെ വെബ്സൈറ്റിൽ കാണുന്നു. ഡൗൺലോഡു ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് വാട്സാപ്പ് മെസേജു തന്നാൽ മതി, അയച്ചുതരാം)
മലയാള അക്ഷരങ്ങളും തത്തുല്യ ഇംഗ്ലീഷ് ചേരുവകളും
സ്വരാക്ഷരങ്ങൾ
വ്യഞ്ജനാക്ഷരങ്ങൾ
സ്വരപ്രയോഗങ്ങളും ചില്ലുകളും

ണ്, ന്, ര്, റ്, ല്, ള് എന്നീ അക്ഷരങ്ങൾ ലഭിക്കുന്നതിന് യഥാക്രമം N, n, r, R, l, L എന്നിവക്കു ശേഷം ചുവടെ ചിത്രത്തിൽ കാണുന്ന കീ+Shift (Shift+Tilde Symbol) അമർത്തിയാൽ മതി. വിസർഗം (അഃ) കിട്ടുന്നതിനു Shift+h ഉപയോഗിക്കാം, (ഉദാ: ദുഃഖം = du+[Shift+h]+kham).

കൂട്ടക്ഷരങ്ങൾ ലഭിക്കുന്നതിന് ആദ്യ അക്ഷരത്തിന്റെ സ്വരാക്ഷരം ഒഴിവാക്കി രണ്ടാമത്തെ അക്ഷരം ചേർത്തെഴുതുക. രണ്ടിലധികം അക്ഷരങ്ങൾ കൂട്ടിയെഴുതുമ്പോൾ അവസാന അക്ഷരത്തിനു മാത്രം സ്വരം ചേർത്താൽ മതി. അക്ഷരങ്ങൾ കലരാതെ എഴുതാൻ ( _ ) ഉപയോഗിക്കാം. ഉദാഹരണത്തിന് സാധാരണഗതിയിൽ റയിൽവേ എന്നത് എഴുതുമ്പോൾ റയില്വേ എന്നാണു തെളിയാൻ സാധ്യത. ഇത് RyilvE എന്ന് എഴുതുന്നതു കൊണ്ടാണ്. ഇത് Rayil_vE എന്നെഴുതിയാൽ പരിഹാരമാവും.