നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

പോസ്റ്റിലെ ഉൾച്ചേർക്കലുകൾ




മുകളിലെ ചിത്രത്തിൽ നീലനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചെറിയതോതിൽ വിശദീകരിക്കാം. ഡാഷ്ബോഡിൽ പുതിയ പോസ്റ്റ് ഏരിയയുടെ മുകളിലായി ഇതു കാണാം. അവിടെ കൊടുത്തിരിക്കുന്ന ടൂളുകളുപയോഗിച്ച് പോസ്റ്റ് ഏരിയയിൽ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ചുരുക്കലുകളും വലിപ്പ വ്യത്യാസം വരുത്തലും, അങ്ങിനെ ധാരാളം സൗകര്യങ്ങൾ നമുക്ക് പ്രയോജനപ്പെടുത്താം.

ഏറ്റവും ഇടത്ത് കാണുന്ന രചിക്കൂ എന്ന ഭാഗമാണ് സാധാരണയായി എഴുതാൻ ഉപയോഗിക്കാറ്. മറ്റെവിടെ നിന്നെങ്കിലും കോപ്പിചെയ്തു കൊണ്ടുവരുന്ന സംഗതികൾ പോസ്റ്റ് ഏരിയയിൽ പേസ്റ്റുചെയ്യുമ്പോൾ അതേ നിറത്തിലും വലിപ്പത്തിലും ഏതെങ്കിലും ലിങ്കുകളോ മറ്റോ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതുൾപ്പടെയും അതേപടിയായിരിക്കും പേസ്റ്റു ചെയ്യപ്പെടുന്നത്. താഴെക്കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ... മുള്ളൂക്കാരന്റെ ഇന്ദ്രധനുസ്സിൽ നിന്ന് കോപ്പിചെയ്തത് അതേപടി പോസ്റ്റ് ഏരിയയിൽ പേസ്റ്റു ചെയ്ത ചിത്രമാണ്.




ഇങ്ങനെ കോപ്പിചെയ്തെടുക്കുന്ന സംഗതികൾ അതിന്റെ കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കി, അതായത് വർണ്ണങ്ങളും ലിങ്കുകളുമെല്ലാം ഒഴിവാക്കി സാധാരണ ടെസ്റ്റായി പോസ്റ്റ് ഏരിയയിൽ പേസ്റ്റുചെയ്യാവുന്നതാണ് അതിനായി രണ്ടാമത്തെ ഓപ്‌ഷനായ html എന്ന ഭാഗം പ്രയോജനപ്പെടുത്താം. htmlൽ ക്ലിക്കുമ്പോൾ ലഭിക്കുന്ന പോസ്റ്റ് ഏരിയയിൽ മുകളിൽ കാണുന്ന അതേ ഭാഗം പേസ്റ്റു ചെയ്തതിനു ശേഷം ഒന്നാമത്തെ ഓപ്‌ഷനിലേക്ക് മടങ്ങിയപ്പോൾ എങ്ങനെയാണു ലഭിച്ചതെന്നു കാണാൻ താഴെക്കാണുന്ന ചിത്രം നോക്കൂ...



How are u?? എന്നതിന് ഒന്നാമത്തെ ചിത്രത്തിൽ കൊടുത്തിരിക്കുന്ന <font...... എന്നു തുടങ്ങുന്ന ഭാഗംകൊണ്ട് പ്രത്യേക നിർദ്ദേശം കൊടുത്തതുകൊണ്ടു മാത്രമാണ് അതിന്റെ നിറവും രൂപവും മാറാതെ നിൽക്കുന്നത് (ഈ വിദ്യകൾ മറ്റ് അദ്ധ്യായങ്ങളിലുണ്ട്). മെറ്റെല്ലാ സംഗതികളും നോർമൽ മോഡിലേക്ക് മാറിയിരിക്കുന്നതു ശ്രദ്ധിക്കൂ.

  ശേഷം കാണുന്ന താഴേക്കു വളഞ്ഞ ആരോകൾ തൽക്കാലം ഒന്നും ചെയ്യേണ്ടതില്ല. പോസ്റ്റ് ഏരിയയിൽ ടെക്സ്റ്റ് ഇട്ടതിനു ശേഷം ചുമ്മാ ഒന്നു ക്ലിക്കിനോക്കിയാൽ കാര്യം മനസ്സിലായിക്കൊള്ളും. ഒന്നും മനസ്സിലായില്ലെങ്കിൽ വലത്തേക്കു ചെരിഞ്ഞു വളഞ്ഞ ആരോയിൽ ക്ലിക്കി പൂർവ്വ സ്ഥിതിയിലാക്കാം. 

 തുടർന്നു കാണുന്ന f എന്നതിൽ ക്ലിക്കു ചെയ്ത് പോസ്റ്റ് ഏരിയയിലെ ടെസ്റ്റുകൾ ഏതു ഫോണ്ടിൽ കാണണമെന്നു തീരുമാനിക്കാം. കൂട്ടക്ഷരങ്ങൾ വേറിട്ടു നിൽക്കുന്നത് ഇങ്ങനെ പരിഹരിക്കാം. തുടർന്നു കാണുന്ന TT എന്നതിൽ ക്ലിക്കു ചെയ്ത് സെലക്റ്റുചെയ്ത ടെസ്റ്റുകളുടെ വലിപ്പത്തിൽ മാറ്റം വരുത്താം. ആവശ്യമുള്ളവ സെലക്റ്റു ചെയ്ത് B എന്നതിൽ ക്ലിക്കു ചെയ്ത് ബോൾഡാക്കാനും തിരികെ നോർമലാക്കാനും സാധിക്കും. I എന്നതിലാണു ക്ലിക്കുന്നതെങ്കിൽ അവ ചെരിഞ്ഞു കാണപ്പെടും. U എന്നതിലാണെങ്കിൽ അവ അടിവരയിട്ടു രേഖപ്പെടുത്തുകയും ചെയ്യും. ABC  എന്നതിൽ ക്ലിക്കിയാൽ ഇതുപോലെ അവ കുറുകെ വെട്ടിയതായിട്ടാകും കാണപ്പെടുക.

 തുടർന്നു കാണുന്ന ഉപയോഗിച്ച് ടെസ്റ്റുകളുടെ നിറം മാറ്റാനും അതിനടുത്തു കാണുന്ന മാർക്കറിൽ ക്ലിക്കു ചെയ്ത് ടെസ്റ്റുകളുടെ പശ്ചാത്തല വർണ്ണം മാറ്റാനും കഴിയും.

  നിങ്ങൾ ഉദ്ദേശിക്കുന്ന വാക്കിലോ വാചകത്തിലോ ചിത്രത്തിലോ ഒക്കെ ക്ലിക്കു ചെയ്താൽ മറ്റൊരു പേജിലോ ബ്ലോഗിലോ ഇതര വെബ്‌സൈറ്റുകളിലോ വായനക്കാർ എത്തിപ്പെടണമെങ്കിൽ Link എന്ന ടൂൾ ഉപയോഗിക്കാം. ഉദ്ദേശിക്കുന്ന വെബ്‌പേജിന്റെ വിലാസം (URL) കോപ്പിചെയ്ത് ക്ലിക്കു ചെയ്യേണ്ട ഭാഗം സെലക്റ്റു ചെയ്തതിനു ശേഷം ലിങ്ക് എന്നതിൽ ക്ലിക്കു ചെയ്യത്തുടർന്നു വരുന്ന വിൻഡോയിൽ വിലാസം പേസ്റ്റു ചെയ്യാം. വായിക്കുന്ന പേജ് മാറി ഉദ്ദേശിച്ച പേജ് വരണമെന്നോ അതല്ല ഒരു പുതിയ വിൻഡോയിൽ അവ തുറക്കപ്പെടണമെന്നോ തീരുമാനിക്കാൻ ആ വിൻഡോയിൽ ടിക്ക് ചെയ്യണം.

തുടർന്നു കാണുന്ന ഐക്കണുകൾ ആവശ്യമായ ചിത്രങ്ങളും വീഡിയോകളും ബ്ലോഗിൽ ചേർക്കാനുള്ളതാണ്. ഇവിടെക്കൂടി ഒന്നു നോക്കൂ....

Back to TOP