നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ടൈപ്പിറ്റ് മലയാളം

   ബ്ലോഗിലും മറ്റ് സോഷ്യൽ മീഡിയയിലും ഉപയോഗിക്കുന്നത് മലയാളം യൂണീക്കോഡ് അക്ഷരങ്ങളാണെന്ന് അറിയാമല്ലോ. സാധാരണ നമ്മൾ മംഗ്ലീഷിലാണ് ടൈപ്പു ചെയ്യുക. ഇങ്ങനെ വേഡിലും ബ്ലോഗിലും ഫേസ്ബുക്കിലുമൊക്കെ നമ്മൾ ഉപയോഗിക്കുന്ന അക്ഷരങ്ങൾ ഫോട്ടോഷോപ്പിൽ എങ്ങനെ ഉപയോഗിക്കും? ഇതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് ടൈപ്പിറ്റ്. യൂണീക്കോഡ് മലയാളത്തെ ഇതുപയോഗിച്ച് കൺവെർട്ട് ചെയ്ത് ഫോട്ടോഷോപ്പിലും മറ്റും നമുക്ക് ഉപയോഗിക്കാം.

താഴെക്കാണുന്ന ചിത്രത്തിൽ ക്ലിക്കു ചെയ്ത് ടൈപ്പിറ്റ് ഡൗൺലോഡു ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക





ഓപ്പൺ ചെയ്തശേഷം കോപ്പിചെയ്ത മലയാളം Ctrl+V അടിച്ച് പേസ്റ്റു ചെയ്യുക.



ശേഷം കൺവെർട്ട് സെലക്റ്റു ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ മുകളിലുള്ള യൂണീക്കോഡ് സെലക്റ്റു ചെയ്യുക. അല്ലെങ്കിൽ ടൈപ്പിറ്റിൽ പേസ്റ്റ് ചെയ്തശേഷം Shift + f7 അടിച്ചാലും മതി. ടാസ്ക് ബാറിലെ ഭാഷ ഇംഗ്ലീഷായിരിക്കണം.


ഇപ്പോൾ മലയാളം തെളിഞ്ഞതായി കാണാം. അതു സെലക്റ്റു ചെയ്ത ശേഷം Ctrl+G അടിച്ച് കോപ്പി ചെയ്ത്. ആവശ്യമുള്ളിടത്ത് പേസ്റ്റു ചെയ്യുക.






Back to TOP