നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

നിങ്ങളുടെ ഇഷ്ടമനുസരിച്ച് ഒരു ക്ലോക്കു സ്ഥാപിക്കൂ..




നിങ്ങളുടെ മോണിറ്ററിൽ നിങ്ങളുടെ സൗകര്യത്തിന് തോന്നുമ്പോൾ നിറവും വലിപ്പവുമെല്ലാം വരുത്താവുന്ന ഒരു അടിപൊളി ക്ലോക്ക് എങ്ങനെ ഫിറ്റുചെയ്യാമെന്നതാണ് ഈ അദ്ധ്യായത്തിൽ. വാൾപേപ്പറിനു യോജിച്ച നിറവും വലിപ്പവും നിങ്ങളുടെ ഭാവനക്കനുസരിച്ചു സെറ്റു ചെയ്യുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്കുചെയ്ത് Aero Clock ഡൗൺലോഡു ചെയ്യൂ...


ഇസ്റ്റാൾ ചെയ്തു കഴിയുമ്പോൾ താഴെ മാർക്കു ചെയ്തിരിക്കുന്നതുപോലെ ഒരു ഐക്കൺ നിങ്ങളുടെ ടാസ്ക്ബാറിലും കാണപ്പെടും.



ഇതിൽ ക്ലിക്കു ചെയ്യുമ്പോൾ താഴെക്കാണുന്ന വിൻഡോ കാണാം. ചുവപ്പു നിറത്തിൽ മാർക്കുചെയ്തിരിക്കുന്ന കീ ചലിപ്പിച്ച് ക്ലോക്കിന് വലിപ്പം വ്യത്യാസപ്പെടുത്താം. അതുപോലെ നീല നിറത്തിൽ മാർക്കു ചെയ്തിട്ടുള്ളതും ചലിപ്പിക്കാം. എന്താണുസംഭവിക്കുന്നതെന്ന് പരിശോധിച്ചറിയൂ..



താഴെക്കൊടുത്തിരിക്കുന്ന ചിത്രം പരിശോധിച്ച് ക്ലോക്കിന് ഇഷ്ടരൂപവും നിറവും തീരുമാനിക്കാം.



വിൻഡോയിലെ മറ്റു കള്ളികളിൽ ഇതര നിയന്ത്രണങ്ങൾ സൂക്ഷിച്ചിരിക്കുന്നു. ഇതിലെ ടിപ്പുകൾ ഉപയോഗിക്കുന്നതെങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാവുന്നതേ ഉള്ളൂ...

Back to TOP