നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

സ്വനലേഖ

  മോസില്ല ഫയർഫോക്സോ മോസില്ലാ ബേസ്ഡ് ബ്രൗസറുകളോ ഉപയോഗിക്കുന്നവർക്കാണ് ഇത് പ്രയോജനപ്പെടുന്നത്. വിൻഡോസിന്റെ ഏതു വെർഷനെന്നോ മറ്റെന്തെങ്കിലുമെന്നോ ഒന്നും പ്രശ്നമല്ല. മോസില്ലയാണോ, സംഗതി ഓക്കെ. ഒരു ചെറിയ മംഗളകർമ്മം നടത്തിയാൽ മാത്രം മതി. ബ്ലോഗർ വേദവ്യാസൻ പറഞ്ഞപോലെ, മോസില്ലഫയർഫോക്സിനെക്കൊണ്ട് സ്വനലേഖയെ കെട്ടിക്കുക!

 കീമാജിക് കൊണ്ടു ടൈപ്പു ചെയ്യുന്നതു പോലെ എളുപ്പത്തിൽ സ്വനലേഖയിലും ടൈപ്പു ചെയ്യാം. ചില അക്ഷരങ്ങൾ ടൈപ്പു ചെയ്യുമ്പോൾ ചെറിയ വ്യത്യാസങ്ങളുള്ളത് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

 സ്വനലേഖയെ ഫയർഫോക്സിൽ ലയിപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്കു ചെയ്താൽ മതി. പിന്നെ മോസില്ല റീസ്റ്റാർട്ടു ചെയ്യണം.


  മലയാളം ടൈപ്പു ചെയ്യേണ്ട സ്ഥലത്ത് ചുമ്മാ ഒന്നു ക്ലിക്കു ചെയ്യുക. എന്നിട്ട് ctrl+M അമർത്തണം. ഇനി മലയാളത്തിൽ ഈസിയായി ടൈപ്പു ചെയ്തോളൂ... ഇംഗ്ലീഷിലേക്കു മാറാൻ വീണ്ടും ctrl+M അടിച്ചാൽ മതി.


 രാകേഷി(വേദവ്യാസൻ)ന്റെ കമന്റുകൂടി ചേർത്ത് ഈ പോസ്റ്റ് അപ്ഡേറ്റു ചെയ്യുകയാണ്. മുകളിലുള്ള ചിത്രത്തിൽ ക്ലിക്കുചെയ്ത് സ്വനലേഖയെ ഗൂഗിൾക്രോമിലും ചേർക്കാം. മുകളിൽ പറഞ്ഞതുപോലെ മലയാളം എളുപ്പത്തിൽ ടൈപ്പുചെയ്യാം.

Back to TOP