നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

കമ്പ്യൂട്ടറിൽ നിന്നും ഡിലീറ്റായ ഫയലുകൾ തിരികെയെടുക്കാം


കമ്പ്യൂട്ടറിൽ നിന്നും നമ്മൾ അബദ്ധത്തിൽ ഡിലീറ്റു ചെയ്ത ഫയലുകൾ തിരികെയെടുക്കാനുള്ള സംവിധാനം നമ്മുടെ കമ്പ്യൂട്ടറിൽ തന്നെയുണ്ടെന്നത് പലർക്കും അറിയില്ല. Recycle Binൽ നിന്ന് റീസ്റ്റോർ ചെയ്തെടുക്കാൻ മിക്കവർക്കുമറിയാം. അവിടെ നിന്നും നീക്കം ചെയ്തിട്ടുണ്ടെങ്കിലോ..? അങ്ങനെ നീക്കം ചെയ്ത ഫയലുകൾ വരെ നമുക്ക് തിരികെയെടുക്കാം.

കമ്പ്യൂട്ടറിന്റെ c drive തുറന്ന്  Users എന്ന ഫോൾഡറിൽ ക്ലിക്ക് ചെയ്യുക .


അവിടെ നിങ്ങൾക്ക്  നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പേരു കാണാം. അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് അപ്പോൾ തുറന്നു വരുന്നതിൽ നിന്നും previous versionsൽ ക്ലിക്ക് ചെയ്യുക.


അവിടെ ഫയലുകൾ ഡിലീറ്റു ചെയ്ത ദിവസങ്ങൾ കാണാൻ കഴിയും.


ഓരോ തീയതികളും തുറന്നാൽ ഫോൾഡറുകളും അതിനുള്ളിൽ ഫയലുകളും കാണാം. അവിടെ നിന്നും കോപ്പിചെയ്ത് എടുക്കാം.

Back to TOP