നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

പെൻഡ്രൈവിലെ ഫയലുകൾ കാണാതായാൽ...?

പെൻഡ്രൈവിൽ വിവരങ്ങൾ ശേഖരിച്ചു വെക്കുന്നത് സർവ്വ സധരണമാണല്ലോ. എന്നാൽ ആവശ്യമായ സമയത്ത് അവ പരിശോധിക്കുമ്പോൾ ഫയൽ കാണാതാവുന്നത് ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.


എന്നാൽ പെൻഡ്രൈവിന്റെ പ്രോപ്പർട്ടീസ് പരിശോധിച്ചാൽ ഇതുപോലെ കാണുകയും ചെയ്യും.



അവ തുറന്നു നോക്കിയാലോ ദാ ഇതുപോലെ കാണുകയും ചെയ്യും.


 കാണാതായ ആ ഫയലുകൾ കണ്ടെത്താനുള്ള മാർഗ്ഗമാണ് ഇവിടെ. താഴെയുള്ള ചിത്രത്തിൽ ക്ലിക്കു ചെയ്ത് Autorun Exterminator എന്ന സോഫ്റ്റ് വെയർ ഡൗൺലോഡു ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

 അതിനു ശേഷം ചിത്രത്തിൽ കാണുന്നതുപോലെ Windows+R എന്ന് അടിക്കുമ്പോൾ വരുന്നവിൻഡോയിൽ attrib -h -r -s /s /d E:\*.* എന്ന് ടൈപ്പു ചെയ്ത്   OK കൊടുക്കുക.


 ഇവിടെ "E" എന്നു സൂചിപ്പിച്ചിട്ടുള്ളിടത്ത് നിങ്ങളുടെ പെൻഡ്രൈവിനെ സൂചിപ്പിച്ചത് ഏതു ഡ്രൈവായിട്ടാണോ അതാണ് കൊടുക്കേണ്ടത്. ഇനി പെൻഡ്രൈവ് തുറന്നു നോക്കൂ.... നിങ്ങളുടെ കാണാതായ ഫയലുകൾ അവിടെത്തന്നെ ഉണ്ടല്ലോ...?

Back to TOP