നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ഡസ്ക്ടോപ്പിൽ മനോഹരമായ ഒരക്വേറിയം നിർമിക്കാം.


  നിങ്ങൾക്കും യാതൊരു ചെലവുമില്ലാതെ മനോഹരമായ ഒരക്വേറിയം നിർമ്മിക്കാം. നിങ്ങളുടെ ഡസ്ക്ടോപ്പിലാണെന്നു മാത്രം. ഒന്നും ചെയ്യാതെ വെറുതേ കമ്പ്യൂട്ടർ ഓണാക്കിയിരിക്കുമ്പോൾ ഇത്തിരിക്കുഞ്ഞൻ മീനുകൾ ഉല്ലസിക്കുന്ന മനോഹര കാഴ്ചകൾ കണ്ടിരിക്കാം. തോന്നുമ്പോൾ നിർമ്മിക്കാം, ഒഴിവാക്കാം... താഴെയുള്ള ചിത്രങ്ങൾ നോക്കൂ...




  നിങ്ങളുടെ മോണിറ്ററിലും ഇതുപോലൊന്ന് വേണമെന്നു തോന്നുന്നുണ്ടോ..? ഉണ്ടെങ്കിൽ താഴെയുള്ള ചിത്രത്തിൽ ക്ലിക്കു ചെയ്ത് സോഫ്റ്റ്‌വെയർ ഡൗൺലോഡു ചെയ്ത് എക്സ്ട്രാക്റ്റും നടത്തി ചുമ്മാ അങ്ങ് ഇൻസ്റ്റാൾ ചെയ്താൽ മതി.

                                         Windows (All versions including 10)



                                                                Mac OSX 10.6+



  ഇൻസ്റ്റാൾ ചെയ്തു കഴിയുമ്പോൾ തന്നെ നിങ്ങൾക്ക് ഒരു മനോഹര അക്വേറിയം കിട്ടിയിരിക്കും. നിങ്ങളുടെ കമ്പ്യൂട്ടർ മോണിറ്റർ അക്വേറിയമായി മാറിക്കഴിയുമ്പോൾ ഡസ്ക്ടോപ്പ് ഐക്കണുകൾ മറഞ്ഞിരുന്നോളും ചുമ്മാ ഒന്നു ക്ലിക്കു ചെയ്യുമ്പോൾ അക്വേറിയം മറഞ്ഞ് ഐക്കണുകൾ വന്നുകൊള്ളും. വീണ്ടും അക്വേറിയം വേണമെന്നു തോന്നിയാൽ ഡസ്ക്ടോപ്പിലെ താഴെക്കാണുന്ന ഐക്കണിൽ ഡബിൾക്ലിക്കുകയേ വേണ്ടൂ...



പുതിയ അക്വേറിയം എങ്ങനുണ്ട്....?

Back to TOP