നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ

ആദ്യമായി നോൺ മാർക്കറ്റ് ആപ്ലിക്കേഷനുകൾ ഇനേബിൾ ചെയ്യുക.

സെറ്റിങ്ങ്സ് /ആപ്ലിക്കേഷൻസ് /അൺനോൺ സോഴ്സസ് എന്നത് ചെക്ക് ചെയ്യുക

ഫ്ലിപ്പ്‌ഫോണ്ട് പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും ഇത് ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും സംസങ്ങ് ഗാലക്സി സീരീസ്. അല്ലാത്ത പക്ഷം ഡിവൈസ് റൂട്ട് ചെയ്യേണ്ടി വന്നേക്കാം.

 ഫോണ്ട് ഉൾപ്പെടുത്തുന്നതിനായി താഴെപ്പറയുന്ന രീതിയിൽ പിന്തുടരുക.  താഴെ നൽകിയിരിക്കുന്നതിൽ നിന്നും ഫോണ്ടുകൾ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യുക. കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തതിന് ശേഷം കാർഡിലേക്ക് മാറ്റിയാലും മതിയാകും.

 
കൗമുദി
അക്ഷർ യുണീക്കോഡ്
അഞ്ജലി ഓൾഡ് ലിപി
ദ്യുതി
രചന
രഘു മലയാളം


ഡൗൺലോഡ് ലൊക്കേഷനിലെത്തി അവശ്യമായ ഫോണ്ടുകൾ ഡിവൈസിൽ സന്നിവേശിപ്പിക്കുക. ഇതിനായി ഫോണ്ടുകൾ സെലക്ട് ചെയ്ത് തുടർന്നുള്ള ലളിതമായ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകും.





ആപ്ലിക്കേഷൻ ഇൻസ്റ്റാളായതിനു ശേഷം ഫോണ്ട് സെറ്റിങ്ങ്സ് മെനുവിലെത്തുക ഇതിനായി സെറ്റിങ്ങ്സ് ഡിസ്പ്ലൈ ഫോണ്ട് സ്റ്റൈൽ എന്ന പാത പിന്തൂടരുക






ഇതുവരെയുള്ള പ്രകൃയകളെല്ലാം കൃത്യമായി നടന്നുവെങ്കിൽ സന്നിവേശിപ്പിച്ച പുതിയ ഫോണ്ട് അവിടെ കാണും ‘ഡീഫോൾട്ട്’ എന്നതിലാവും സ്വതേ സെലക്ഷൻ കിടക്കുന്നത് ഇത് മാറ്റി പുതിയ ഫോണ്ട് സെലക്ട് ചെയ്ത് ഓ കെ നൽകുക ഡിവൈസ് ഒന്ന് റീസ്റ്റാർട്ട് ചെയ്യുക ഇപ്പോൾ ഡിവൈസിൽ മലയാളം ഫോണ്ടുകളും റെന്റർ ചെയ്യുന്നത് കാണാം.

നാരായം എന്ന സൈറ്റിനോട് കടാപ്പാട്. നാരായം ഇവിടെ

Back to TOP