നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

മൊബൈൽഫോണിൽ മലയാളം എഴുതാം

 ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ഇൻപുട്ട് (ആൻഡ്രോയിഡ്)


മൊബൈൽഫോണുകളിൽ ഏതു ഭാഷയും അനായാസം കൈവിരലുകൊണ്ട് എഴുതാൻ കഴിയുന്ന ഒരു ആപ്ലിക്കേഷനാണിത്. മലയാളം എഴുതാൻ ഇൻസ്റ്റാൾ ചെയ്തശേഷം അതിന്റെ സെറ്റിംഗ്സിൽ പോയി മലയാളം ഫോണ്ട് ഡൗൺലോഡു ചെയ്താൽ മതിയാകും


ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള ചിത്രത്തിൽ ക്ലിക്കുചെയ്യുക.





വരമൊഴി ട്രാൻസ്ലിറ്ററേഷൻ

 വളരെ പെട്ടന്ന്  മലയാളം ടൈപ്പ് ചെയ്യാവുന്ന വളരെ പോപ്പുലറായ ഒരു സൗജന്യ ആപ്ലിക്കേഷന്‍ ആണ് വരമൊഴി. ഈ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഗൂഗിൾ പ്ലേയിൽ നിന്ന് സൗജന്യമായി ഡൌണ്‍ലോഡ് /ഇന്‍സ്റ്റാള്‍ ചെയ്തെടുക്കാം. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വരമൊഴി ഓപ്പണ്‍ ചെയ്ത് Type in Manglish എന്നിടത്ത് മംഗ്ലീഷിൽ എത്രവേണമെങ്കിലും എഴുതാം. എഴുതി കഴിഞ്ഞാല്‍ Copy ബട്ടണ്‍ അമർത്തി ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യുക.


ഇവിടെ ക്ലിക്കുചെയ്ത് ആൻഡ്രോയിഡ് ഫോണുകളിലും, ഇവിടെ നിന്ന് ഐഫോൺ, ഐപാഡ് എന്നിവയിലും ഇൻസ്റ്റാൾ ചെയ്യാം.

മലയാളം എഡിറ്റർ

ഐഫോണിലും ഐപാഡിലും എഴുതാനുപയോഗിക്കുന്ന ഈ ആപ്പിന് താഴെയുള്ള ചിത്രത്തിൽ ക്ലിക്കു ചെയ്യുക



ടൈപ്പ് മലയാളം

വിന്‍ഡോസ് ഫോണുകളിൽ ഇന്റെർനെറ്റിന്റെ സഹായത്തോടെ മാത്രം മലയാളം ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് 'ടൈപ്പ് മലയാളം'. ചിത്രത്തിൽ ക്ലിക്കു ചെയ്ത് ഡൗൺലോഡു ചെയ്യാം.

Back to TOP