നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ഫോട്ടോഷോപ്പിലെ “ണ്ട“ പ്രശ്നം?


  ഫോട്ടോഷോപ്പിലോ അതുപോലെയുള്ള മറ്റു പ്ലാറ്റ്‌ഫോമുകളിലോ ടൈപ്പു ചെയ്യുമ്പോൾ  ണ്ട, റ്റ, ന്ന എന്നിങ്ങനെ ചില അക്ഷരങ്ങൾ പലപ്പോഴും പ്രശ്നമാകാറുണ്ട്. ഇതിനു പരിഹാരമാണ് FML ഫോണ്ടുകൾ. ടൈപ്പിറ്റിൽ ടൈപ്പ് ചെയ്ത ശേഷം കോപ്പിപേസ്റ്റ് ചെയ്താൽ മതി. ടൈപ്പിറ്റിൽ മലയാളം എളുപ്പത്തിൽ ചെയ്യാം. അതിനു ബുദ്ധിമുട്ടാണെങ്കിൽ വേഡിൽ ഇൻകീ ഉപയോഗിച്ച് മംഗ്ലീഷിൽ മലയാളത്തിൽ ടൈപ്പു ചെയ്തശേഷം ടൈപ്പിറ്റിലിട്ട് കൺവർട്ടു ചെയ്യാം. InKeyയെക്കുറിച്ച് അറിയാനും ഇൻകീ ഡൗൺലോഡു ചെയ്യാനും 
ഇവിടെ ക്ലിക്കു ചെയ്യുക. ടൈപ്പിറ്റ് ഇവിടെനിന്നും ഡൗൺലോഡു ചെയ്യാം.

ഫോട്ടോഷോപ്പിലേക്ക് പേസ്റ്റു ചെയ്ത മലയാളം  FML ഫോണ്ടുകളുപയോഗിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം മനോഹരമാക്കാം.


 മുകളിലുള്ള ഐക്കണിൽ ക്ലിക്കു ചെയ്ത് FML ഫോണ്ടുകൾ ഡൗൺലോഡു ചെയ്യാം. എക്സ്ട്രാക്റ്റ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം.

Back to TOP