നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ടൂജിക്കാർക്കായി കുഞ്ഞൻ ഫേസ്‌ബുക്ക് ആപ്പ്


 നിലവിൽ നമ്മൾ മൊബൈലിൽ ഉപയോഗിക്കുന്ന ഫേസ്‌ബുക്ക് ആപ്ലിക്കേഷന് 35MBയെങ്കിലും സൈസുവരുന്നുണ്ട്. ഉപയോഗിക്കുന്ന ഡാറ്റ കൂടിയാകുമ്പോൾ മെമ്മറി ഡൗണാവുകയും ഉപയോഗിക്കാൻ തടസ്സമാവുകയും ചെയ്യുന്നതായി മിക്കവർക്കും പരാതിയുമുണ്ട്.


 2ജി നെറ്റ് ഉപയോഗിക്കുന്ന ഇത്തരക്കാർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ കുഞ്ഞൻ ഫേസ്‌ബുക്ക് ആപ്പ്. ഇതിന്റെ സൈസ് വെറും 251kb മാത്രമാണ്. താഴെയുള്ള കുഞ്ഞു ചിത്രത്തിൽ ക്ലിക്കുചെയ്ത് ഈ ഇത്തിരിക്കുഞ്ഞനെ ഡൗൺലോഡു ചെയ്യാം.



 കമ്പ്യൂട്ടറിൽ ഡൗൺലോഡു ചെയ്ത് നിങ്ങളുടെ മൊബൈലിലേക്കു മാറ്റിയോ ഡ്രോപ്ബോക്ഷിലേക്കു സേവ് ചെയ്ത് മൊബൈലിലെ ഡ്രോപ്ബോക്സ് തുറന്ന് നേരിട്ടോ ഇൻസ്റ്റാൾ ചെയ്യാം (ചിത്രം ശ്രദ്ധിക്കുക).



ആൻഡ്രോയിഡ് മൊബൈലുകൾ ഉപയോഗിക്കുന്നവർക്കു വേണ്ടിയുള്ളതാണ് ഈ ആപ്പ്. മറ്റുള്ളവർ തൽക്കാലത്തേക്കു ക്ഷമിക്കുക.

Back to TOP