നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

മൊബൈൽ ഫോണിൽ ഒരേസമയം രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാം

  വാട്സ്ആപ്പിനെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. ഇന്ന് ഒരു വാട്സ്ആപ്പ് അക്കൗണ്ടില്ലാത്തവർ തന്നെ വിരളം. ഗ്രൂപ്പുകളായും അല്ലാതെയും വാട്സ്ആപ്പിൽ വിരാചിക്കുന്നവർക്ക് ഒരേ ഫോണിൽത്തന്നെ രണ്ട് വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിച്ചാലോ...

  ഇതിനായി നിങ്ങൾ രണ്ടാമത് ഒരു നമ്പരിൽ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കേണ്ടതുണ്ട്. ഈ അക്കൗണ്ടാണ് ആപ്പിൽ ഉപയോഗിക്കേണ്ടത്. ഈ ആപ്പിൽ നേരത്തേ ഉള്ള അക്കൗണ്ട് ഉപയോഗിക്കാനേ സാധിക്കുകയുള്ളൂ. പുതിയതായി പുതിയ നമ്പരിൽ ക്രിയേറ്റു ചെയ്യാൻ കഴിയില്ല.

  മുമ്പ് ഇതുപോലെ പല ആപ്പുകളും അവതരിച്ചെങ്കിലും അവയൊക്കെ ബാൻ ചെയ്തിട്ടുള്ളതായി കാണാം. ചില വാട്സ്ആപ്പ് അക്കൗണ്ടുകൾ തന്നെ ബാൻ ചെയ്യപ്പെട്ടിരുന്നതായും അറിയാം. ഇവിടെ പരിചയപ്പെടുത്തുന്ന ആപ്പ് ഇതുവരെ ബാൻ ചെയ്യപ്പെട്ടിട്ടില്ല. താഴെക്കാണുന്ന ചിത്രത്തിൽ ക്ലിക്കു ചെയ്ത് സ്വന്തം ഉത്തരവാദിത്വത്തിൽ  ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഗൂഗിൾ പ്ലേസ്റ്റോറിൽ ഈ ആപ്പ് ലഭിക്കില്ല.


   മെനുവിൽ വാട്സ്ആപ്പിനു പുറമേ വാട്സ്ആപ്പ് 2 എന്ന ഐക്കണും ഇപ്പോൽ നിങ്ങൾക്ക് കാണാൻ കഴിയും. അത് ഓപ്പണാക്കുക. സെലക്റ്റു ചെയ്ത് എഗ്രീ ആൻഡ് കണ്ടിന്യൂ ക്ലിക്ക്ചെയ്യുക. തുടർന്ന് നിങ്ങളുടെ രണ്ടാമത്തെ വാട്സ് ആപ്പ് നമ്പർ കൊടുക്കാം. സാധാരണപോലെ വെരിഫിക്കേഷൻ പൂർത്തിയാക്കി കണ്ടിന്യൂ ക്ലിക്കുന്നതോടെ വാട്സ്ആപ്പ്2 ഇൻസ്റ്റാളേഷൻ പൂർത്തിയായി.

Back to TOP