നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

വാട്സാപ്പിലൂടെ ഒരു ജിബി വരെയുള്ള ഏതു ഫയലും അയക്കാം, അയച്ചവ ഡിലീറ്റും ചെയ്യാം

 ജിഫ് ഫയലുകൾ, ആപ്ലിക്കേഷനുകൾ, വീഡിയോകൾ, ഇ-ബുക്കുകൾ എന്നുവേണ്ട ഒരു ജിബി വരെയുള്ള ഏതു ഫയലുകളും ഇനി വാട്സ് ആപ്പിലൂടെ അയക്കാം. ഗൂഗിൾ ഡ്രൈവുമായി ലിങ്കു ചെയ്തു വാട്സാപ്പിൽ പ്രവർത്തിക്കുന്ന WhatTools എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇതു സാധിക്കുന്നത്.

  ഫ്രീലാന്‍സ് ഗ്രൂപ്പ്‌ ഫോര്‍ ബിഗ്‌ ബ്രദേഴ്സ് എന്ന മലയാളികളായ കൂട്ടുകാരാണ് വളരെ ഉപകാരപ്രദമായ ഈ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ മാത്രം പ്രവര്‍ത്തിക്കുന്ന വാട്ട്സ് ടൂള്‍സിന്‍റെ പ്രവര്‍ത്തനം വളരെ സിമ്പിള്‍ ആണെങ്കിലും പവര്‍ഫുള്ളാണ്. വൈകാതെ മറ്റ് പ്ലാറ്റ്ഫോമുകളിലും ഇതു പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കാം. താഴെയുള്ള ചിത്രത്തിൽ ക്ലിക്കുചെയ്ത് വാട്സ് ടൂൾസ് ഡൗൺലോഡ് ചെയ്യാം.


ഇൻസ്റ്റാൾ ചെയ്ത് ഓപ്പണാക്കുക. ഇപ്പോൾ കാണുന്ന ട്യൂട്ടോറിയൽ വലത്തുനിന്ന് ഇടത്തേക്ക് സ്വൈപ്പ് ചെയ്യാം. തുടർന്നു കാണുന്ന Get Started ക്ലിക്കു ചെയ്യുക.



തുടർന്ന് TURN ON SERVICE  ക്ലിക്കു ചെയ്ത് OK Continue കൊടുക്കുക.



പിന്നീട് നിങ്ങളുടെ മൊബൈൽ ഫോണിന്റെ സെറ്റിംഗ്സ് ആക്സസബിലിറ്റിയിൽ സർവ്വീസസിലെ വാട്സ് ടൂൾസ് എനേബിൾ ചെയ്ത് OK കൊടുക്കുക. ഒരിക്കൽക്കൂടി OK കൊടുക്കുക. ഫയലുകൾ ഷെയർ ചെയ്യുന്നതിന് ഗൂഗിൾ ഡ്രൈവ് അക്കൗണ്ടാണ് ഉപയോഗിക്കുന്നത്. വാട്സ് ടൂൾസുമായി ലിങ്കു ചെയ്യുന്നതിന് Click here to sign in എന്നത് ക്ലിക്കു ചെയ്യുക.


 മൊബൈലിൽ ഒരു ഈമെയിൽ ഐഡി ആക്ടീവായിരിക്കുമല്ലോ, അത് സെലക്റ്റു ചെയ്തുകൊടുക്കുക. തുടർന്നുവരുന്ന OK ബട്ടൻ ക്ലിക്കു ചെയ്യുക. ഇപ്പോൾ വാട്സ് ടൂൾസ് ഗൂഗിൾ ഡ്രൈവുമായി ലിങ്കു ചെയ്തുകഴിഞ്ഞു.

  ഇനി വാട്സ് ആപ്പ് തുറന്ന് മുകളിൽ കാണുന്ന അറ്റാച്ച് ബട്ടൻ സെലക്റ്റു ചെയ്താൽ കൂടുതൽ ഫങ്ഷനുകൾ താഴെ കാണാൻ സാധിക്കും.



 ഷെയർ ചെയ്യേണ്ട ഫയൽ എന്തുതരമാണെന്ന് അവിടെനിന്നും സെലക്റ്റു ചെയ്ത് ഫയൽ സെലക്റ്റുചെയ്യുക. ആവശ്യമെങ്കിൽ ടൈറ്റിൽ ചേർക്കാനും മാറ്റാനുമെല്ലം സൗകര്യമുണ്ട്. തുടർന്ന് ഷെയർ ക്ലിക്കു ചെയ്ത് അൽപ്പസമയം വെയിറ്റു ചെയ്യുക. ഒരു ലിങ്കു വന്നതായിക്കാണാം. (പഴയ വേർഷൻ ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ ലിങ്ക് വന്നുകൊള്ളണമെന്നില്ല. അവിടെ പ്രസ് ചെയ്ത് പേസ്റ്റു ചെയ്താൽ മതി ലിങ്ക് വന്നുകൊള്ളും). തുടർന്ന് ഷെയർ ചെയ്യുക.

  ഈ ലിങ്കാണ് ഷെയർ ചെയ്യപ്പെടുന്നതെങ്കിലും വാട്സ് ടൂൾസ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് വാട്സ് ടൂൾസിനുള്ളിൽത്തന്നെ ഡൗൺലോഡാനും പ്രിവ്യൂ കാണാനും സാധിക്കും. ഫയൽ സ്വീകരിക്കുന്നയാൾ വാട്സ് ടൂൾസ് ഇൻസ്റ്റാൾ ചെയ്യണമെന്നില്ല.

  അയച്ച ഫയൽ മാറിപ്പോയെങ്കിലോ മറ്റോ സംഭവിച്ചാൽ സ്വീകർത്താവ് ഡൗൺലോഡു ചെയ്യുന്നതിനു മുമ്പ്  വാട്സ് ടൂൾസിൽ അയച്ച ഫയൽ സെലക്റ്റു ചെയ്ത് ഡിലീറ്റ് ചെയ്യാനും സാധിക്കും. 

Back to TOP