നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ഗൂഗിളിൽ തിരയുന്നവരാണോ..? എങ്കിൽ ശ്രദ്ധിക്കൂ..

       ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനെ കുറിച്ച് അറിയാത്തവരോ ഉപയോഗിക്കാത്തവരോ ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്തില്ല. ദിനം പ്രതി നിരവധി കീ വേര്‍ഡുകള്‍ ഗൂഗിള്‍ എന്ന ഭീമന്‍ സെര്‍ച്ച് എന്‍ജിന്‍ ഉപയോക്താക്കള്‍ക്കായി തെരഞ്ഞു കണ്ടെത്തുന്നത്. എന്നാല്‍ നിങ്ങള്‍ ഗൂഗിളിനോട് ആവശ്യപ്പെടുന്ന രീതിയില്‍ തന്നെയാണ് സെര്‍ച്ച് എന്‍ജിന്‍ ഉത്തരം നല്‍കുന്നതും. ഇനി ഗൂഗിളില്‍ തെരയുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി അറിഞ്ഞ് പരതുകയാണെങ്കില്‍ ഉത്തരങ്ങള്‍ക്കായി ഏറെ നോക്കിയിരിക്കേണ്ടി വരില്ല.
ഗൂഗിളില്‍ നിങ്ങളുടെ തെരച്ചിലിന്റെ രീതി തന്നെ മാറ്റുന്ന സെര്‍ച്ച് എന്‍ജിനിലെ 11 എളുപ്പ മാര്‍ഗങ്ങള്‍

1. phrase സെര്‍ച്ച് ചെയ്യുമ്പോള്‍ കൊട്ടേഷന്‍ മാര്‍ക്ക് നല്‍കുക
വാക്യങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കൊട്ടേഷന്‍ മാര്‍ക്ക് നല്‍കുകയാണെങ്കില്‍ ആ വാക്യം അതേ രൂപത്തില്‍ അടങ്ങിയ പേജുകള്‍ മാത്രം ഗൂഗിള്‍ കാണിച്ച തരും.

2. വാക്യങ്ങളും ശൈലികളും തെരയുംമ്പോള്‍ പ്രത്യേക വാക്യത്തിന്റെ മറ്റ് രൂപങ്ങള്‍ കൂടി ഗൂഗിള്‍ കാണിച്ച് തരുവാന്‍ കൊട്ടേഷന്‍ മാര്‍ക്കിനൊപ്പം നക്ഷത്രചിഹ്നം (*) കൂടി നല്‍കിയാല്‍ മതി.
ഉദാ: ''all that glitters is not * gold'' ഒരു പ്രസ്താവനയുടെ ബാക്കി ഉത്തരങ്ങള്‍ കൂടി ലഭിക്കുവാന്‍ ഈ വഴി ഉപയോഗിക്കാം ഉദാ: ''* is smaller than sreelanka''

3. പ്രത്യേക വാക്ക് ഒഴികെയുള്ള റിസ്ല്‍റ്റ് കിട്ടാന്‍ വേണ്ടി ആ വാക്കിന് മുന്നില്‍ മൈനസ് (-) മാര്‍ക്കുപയോഗിക്കുക
ഗാന്ധി എന്ന വാക്കില്ലാതെ മഹാത്മ എന്ന് മാത്രം വരുന്ന പേജ് ലഭിക്കാന്‍ (മഹാത്മ -ഗാന്ധി) എന്ന് സെര്‍ച്ച് ചെയ്താല്‍ മതി.

4. ഒരു വാക്ക് പ്രത്യേക വെബ്സൈറ്റില്‍ ഉപയോഗിച്ചത് കണ്ടെത്തുവാന്‍ കൊട്ടേഷന്‍ മാര്‍ക്കോട് കുടി site: എന്ന് ടൈപ് ചെയ്ത് സെര്‍ച്ച് ചെയ്യാം. ഉദാഹരണത്തിന്‍ ഉമ്മന്‍ ചാണ്ടി എന്ന പദം മീഡിയവണ്‍ വെബ്സൈറ്റില്‍ ഉപയോഗിച്ചത് കണ്ടെത്തുവാന്‍ ''ഉമ്മന്‍ ചാണ്ടി site:mediaonetv.in'' എന്ന് സെര്‍ച്ച് ചെയ്ത് നോക്കാം.

5. 1996 ന് നിലവില്‍ വന്നതാണെങ്കിലും ഗൂഗിളിന് നൂറ് വര്‍ഷത്തിലധികം പഴയ വാര്‍ത്തകളുടെയും പത്രങ്ങളുടെയും വലിയ ശേഖരം തന്നെയുണ്ട് എന്ന കാര്യം പല പത്ര പ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ല.

6. വാഴപ്പഴത്തിനാണോ ആപ്പിളിനാണോ കൂടുതല്‍ കലോറി ?. ഗൂഗിളിനോട് ചോദിക്കാം VS ഉപയോഗിക്കാം.
ഉദാ: banana vs apple

7. വാക്കിന്റെ അര്‍ഥവും ഉച്ചാരണവും മാത്രമായി ഗൂഗിള്‍ കാണിച്ചു തരുവാന്‍ “DEFINE” ടൈപ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ മതി. ഉദാ ‘‘define: capitalism’’

8. ‘tilt’ എന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ. കംപ്യൂട്ടറിന്റെ സ്ക്രീന്‍ അല്പം ചെരിയുന്നത് കാണാം. ഇത് ഗൂഗിള്‍ എഞ്ചിനീയര്‍ മാരുടെ ചില വികൃതികളാണെന്ന് മാത്രം.

9. ഗൂഗിള്‍ സെര്‍ച്ചില്‍ തന്നെ ഗെയിമും കളിക്കാമെന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. പ്രശസ്തമായ Atari Breakout എന്ന ഗെയിം കളിക്കാന്‍ ഗൂഗിള്‍ ഇമേജില്‍ Atari Breakout എന്ന് തെരയൂ.. സൌജന്യമായി ഗെയിം കളിക്കൂ.

10. ഗൂഗിള്‍ ഇമേജില്‍ ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്ത് കൊണ്ട് തന്നെ തെരയാന്‍ പറ്റുമെന്ന കാര്യം ചിലര്‍ക്കങ്കിലും പുതിയ അറിവായിരിക്കും. സമാനമായ പിക്‍ചറുകള്‍ ലഭിക്കാനും. കംപ്യൂട്ടറിലുള്ള പിക്‍ചര്‍ എവിടെ നിന്ന് കിട്ടിയതാണെന്നറിയാനും ഈ സെര്‍ച്ച് ടൂള്‍ ഉപകാരപ്പെടും.

11. ടോസ് ചെയ്യാന്‍ കോയിന്‍ കയ്യിലില്ലേ...? പ്രശ്നമല്ല ഗുഗിള്‍ വോയ്സ് സെര്‍ച്ച് നിങ്ങളെ സഹായിക്കും. ഗൂഗിള്‍ സെര്‍ച്ച് ബാറിലെ മൈക്ക് ഐകണില്‍ ക്ലിക്ക് ചെയത് flip a coin എന്നോ head or tail എന്നോ ഗൂഗിളിനോട് ചോദിച്ചാല്‍ മതി. കോയിന്‍ കറക്കി ഹെഡ് ആണോ റ്റെയില്‍ ആണോ എന്ന് ഗൂഗിള്‍ കാണിച്ചു തരും.

(മീഡിയാവണ്ണിൽ നിന്നും 
കരീം മാഷ് തോണിക്കടവത്ത് വഴി കിട്ടിയത്)

Back to TOP