നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

കമന്റിൽ മറ്റു വെബ്‌സൈറ്റുകളുടേയും ബ്ലോഗുകളുടേയും ലിങ്കുകൾ ചേർക്കാം

ബ്ലോഗുകളിൽ കമന്റ് എഴുതുമ്പോൾ അതില്‍  മറ്റേതെങ്കിലും ബ്ലോഗിന്റെയോ വെബ്സൈറ്റിന്റെയോ ലിങ്കുകൾ കമന്റിലെ ഏതെങ്കിലും വാക്കുകളിലോ കമന്റിൽ മഴുവനായിത്തന്നെയോ ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഗൂഗിൽ നമുക്ക് തരുന്നുണ്ട്. ഇതിനായി HTML എന്ന വിദ്യയാണ് പ്രയോഗിക്കുന്നത്. എന്നാൽ എല്ലാ HTML ടാഗുകളും കമന്റ് കോളത്തില്‍ സപ്പോർട്ട് ചെയ്യുകയില്ല. വാക്കുകളെ ബോള്‍ഡ് ആക്കാനുള്ള <b> എന്ന ടാഗും, ഇറ്റാലിക് ആക്കുവാനുള്ള <i> എന്ന ടാഗും, ഹൈപ്പര്‍ ലിങ്ക് ആയി നല്കുന്ന <a href എന്ന് തുടങ്ങുന്ന ടാഗും ബ്ലോഗറിന്റെ കമന്റ് കോളത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന HTML കോഡ് കോപ്പി ചെയ്ത് കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്ത ശേഷം അതില്‍ കാണുന്ന http://myurl.blogspot.com/ എന്ന ഭാഗം മാറ്റി നിങ്ങൾ ഉൾപ്പെടുത്താനാഗ്രഹിക്കുന്ന വെബ് വിലാസം (URL) ചേർക്കാം. Your Text Here എന്നത് മാറ്റി കമന്റില്‍ ലിങ്കായി ഡിസ്‌പ്ലേ ചെയ്യേണ്ട വാക്കുകളും നല്കുക.


<a href="http://myurl.blogspot.com/">Your Text Here</a>

 ഈ രീതിയില്‍ ചെയ്ത ഒരു ലിങ്ക്, ഈ പോസ്റ്റിന്റെ താഴെയുള്ള കമന്റില്‍ ചേർത്തിട്ടുള്ളതു ശ്രദ്ധിക്കൂ.

Back to TOP