നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

നിങ്ങൾക്കും ഒരു ലൈവ് ചാനൽ


  നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് ഒരു ഓൺലൈൻ ലൈവ് ചാനൽ സ്വന്തമായി തുടങ്ങാം. നമ്മുടെ കണ്മുന്നിൽ കാണുന്നതെന്തും ലൈവായി സംപ്രേക്ഷണം ചെയ്യാൻ ആർക്കും സാധിക്കും 3ജി നെറ്റ് കണക്ഷനും ആപ്ലിക്കേഷൻ വർക്കു ചെയ്യുന്ന ഒരു മൊബൈൽ ഫോണും വേണമെന്നു മാത്രം.

  താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ ക്ലിക്കു ചെയ്ത് നിങ്ങളുടെ മൊബൈലിലേക്ക് ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ആൻഡ്രോയിഡുകാരും ഐഫോണുകാരും അവരവരുടെ ചിത്രത്തിൽ മാത്രം ക്ലിക്കാൻ ശ്രദ്ധിക്കുക.



 ലൈവ് സ്ട്രീമിംഗ് തുടങ്ങാൻ ഒരു അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. അതിന് ആപ്ലിക്കേഷൻ തുറന്ന് താഴെ ചിത്രത്തിൽ മാർക്കു ചെയ്ത ഭാഗങ്ങൾ ഉപയോഗിക്കാം. ചിത്രങ്ങൾ നോക്കുക. അക്കൗണ്ടില്ലാത്തവർ യൂസർനെയിമും പാസ്‌വേഡും എല്ലാം കൊടുത്ത് സൈൻ അപ് ചെയ്ത് അക്കൗണ്ട് പൂർത്തിയാക്കുക.






തുടർന്ന് Go Live ൽ ക്ലിക്കു ചെയ്യുക. തുടർന്നു കാണുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു ചെയ്യുക... നിങ്ങളുടെ സ്ട്രീമിംഗിന് ഒരു ഹെഡ്ഡിംഗ് കൊടുക്കൂ… തുടർന്ന് സ്ക്രീനിലെ ക്യാമറ ബട്ടനിൽ നിന്ന് മുൻ ക്യാമറയോ പിൻ ക്യാമറയോ സെലക്റ്റു ചെയ്യുക. അതായത് ഏതു ക്യാമറയിലെ ദൃശ്യമാണു സ്ട്രീമിംഗ് ചെയ്യേണ്ടത് അതു സെലക്റ്റു ചെയ്യുക. ക്യാമറ ബട്ടന് അടുത്തുകാണുന്ന ബട്ടനുകൾ ലൈറ്റ്, മൈക്ക് എന്നിവ ക്രമീകരിക്കാനുള്ളതാണ്. കൂടാതെ സെറ്റിംഗ്സിൽ പോയി നിങ്ങൾക്ക് ചാനൽ നെയിമടക്കം സെറ്റു ചെയ്യാം.



 മുകളിൽ കാണുന്ന ക്യാമറ ബട്ടനിൽ ക്ലിക്കു ചെയ്തും നേരിട്ട് സ്ട്രീമിംഗിലേക്കു കടക്കാം. ശേഷം ചുവന്ന ബട്ടൻ ക്ലിക്കു ചെയ്യുന്നതോടെ താഴെ ചിത്രത്തിൽ കാണുന്ന വിധം ലൈവ് സംപ്രേക്ഷണം ആരംഭിക്കുകയായി. 



 http://ustream.tv/channel/####### എന്ന വിലാസത്തിൽ ഇതു കാണാം. ഇവിടെ ####### എന്നതിനു പരം നിങ്ങളുടെ യൂസർനെയിമാണ് കൊടുക്കേണ്ടത്. അവിടെ നിന്നും ഷെയർ ബട്ടൺ ഉപയോഗിച്ച് നമ്മുടെ ലൈവ് ഫേസ്‌ബുക്കടക്കം എവിടെയും ലൈവായി കാണിക്കാം. ഒപ്പം നമ്മുടെ ലൈവ് കണ്ടുകൊണ്ടിരിക്കുന്നവരുമായി ചാറ്റു ചെയ്യുകയുമാവാം.

 ഇത് ആവശ്യമില്ലെന്നു തോന്നന്നവരും ഈ സംവിധാനം മൊബൈലിൽ ശരിയക്കി വെക്കുന്നതു നല്ലതാണ്. അഴിമതിയും കൈക്കൂലിയുമെല്ലാം കൊടികുത്തി വാഴുന്ന ഇക്കാലത്ത് അവ എപ്പോഴാണ് നമുക്ക് ലൈവ്ടെലികാസ്റ്റ് ചെയ്യേണ്ടി വരുന്നതെന്ന് അറിയാൻ കഴിയില്ലല്ലോ. നമ്മുടെ വീഡിയോകൾ യൂസ്ട്രീമിൽ സേവ് ചെയ്യപ്പെടുന്നതിനാൽ വീണ്ടും കാണാനും പ്രയാസമില്ല.

Back to TOP