നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

MP3ൽ ചിത്രം ചേർക്കാം


MP3 പാട്ടുകളിൽ ഒരു ചിത്രം ചേർക്കാനുള്ള മാർഗ്ഗമാണ് ഈ അദ്ധ്യായത്തിൽ. താഴെക്കാണുന്ന ചിത്രത്തിൽ ക്ലിക്കു ചെയ്ത് ഡൗൺലോഡ് ചെയ്യുക.



ഇൻസ്റ്റാൾ ചെയ്ത ശേഷം ആഡ് ഡയറക്ടറി ബട്ടന്‍ ക്ലിക്ക് ചെയ്ത് (താഴെയുള്ള ചിത്രത്തിൽ മാർക്കുചെയ്തിട്ടുണ്ട്) ഫോട്ടോ ആഡ് ചെയ്യേണ്ട MP3ഫയലുകള്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഫോള്‍ഡര്‍ സെലക്ടു ചെയ്യുക.



 ആ ഫോൾഡറിലെ MP3 ഫയലുകൾ ഡിസ്പ്ലേ ചെയ്തിരിക്കുന്നതു നോക്കൂ.


 നമുക്ക് ഫോട്ടോ ആഡ് ചെയ്യേണ്ട പാട്ടുകൾ സെലക്റ്റ് ചെയ്തതിനു ശേഷം എക്സ്‌ടെൻഡഡ് ടാഗ് എന്ന ബട്ടന്‍ (ചിത്രത്തിൽ ചുവന്ന വൃത്തം) ക്ലിക്ക് ചെയ്യുക. അപ്പോള്‍ കിട്ടുന്ന വിന്‍ഡോയില്‍ കാണുന്ന ആഡ് കവര്‍ എന്ന ബട്ടന്‍ (ചിത്രത്തിൽ നീല നിറത്തിൽ) ക്ലിക്ക് ചെയ്ത് നമുക്ക് ഇഷ്ടമുള്ള ഫോട്ടോ ആഡ് ചെയ്യാം.



 ഇനി പ്രോഗ്രാം ക്ലോസ് ചെയ്ത് ആ MP3 ഫയല്‍ പ്ലേ ചെയ്ത് നോക്കൂ..കവര്‍ ഫോട്ടോ ആയി നിങ്ങള്‍ ആഡ് ചെയ്ത ഫോട്ടോ കാണാം.

Back to TOP