നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ഈമെയിലും ബ്ലോഗും

  വളരെ എളുപ്പത്തിൽ നമുക്ക് ഒരു ബ്ലോഗ് തുടങ്ങാൻ കഴിയും. അതിന് ആദ്യമായി ഒരു ഗൂഗിൾ അക്കൗണ്ട് ഉണ്ടാക്കുകയാണു വേണ്ടത്. ബ്രൗസറിന്റെ അഡ്രസ്ബാറിൽ www.blogger.com എന്ന് ടൈപ്പു ചെയ്ത് എന്റർ ചെയ്യുമ്പോൾ താഴെക്കൊടുത്തിരിക്കുന്ന ചിത്രഭാഗം ഉൾപ്പെട്ട ഒരു പേജിലേക്കാവും നാമെത്തുക.

 ഈമെയിലും പാസ്‌വേഡും രേഖപ്പെടുത്തി നമുക്ക് എളുപ്പത്തിൽ സൈൻ ഇൻ ചെയ്യാം. ഓർക്കുട്ട്, ജിമെയിൽ തുടങ്ങിയ ഗൂഗിൾ സേവനങ്ങൾ നിലവിൽ നാം ഉപയോഗിക്കുന്നുണ്ടെങ്കിൽ നിലവിൽ നമുക്ക് ഗൂഗിൾ അക്കൗണ്ട് ഉള്ളതിനാൽ സൈൻ ഇൻ ചെയ്താൽ മതിയാകും. gmail പോലുള്ള ഒരു ഗൂഗിൾ അക്കൗണ്ടും നാം ഉപയോഗിക്കുന്നില്ലെങ്കിൽ ചിത്രത്തിൽ നീലനിറത്തിൽ മാർക്കു ചെയ്തിരിക്കുന്ന ഭാഗത്തു കാണുന്ന SIGN UP എന്നതിൽ ക്ലിക്കു ചെയ്ത് ഒരു പുതിയ gmail അക്കൗണ്ട് സൃഷ്ടിക്കുകയും ചെയ്യാം.
 
SIGN UP എന്നതിൽ ക്ലിക്കുമ്പോൾ വരുന്ന പേജിൽ ആവശ്യമായ വിവരങ്ങൾ ചേർക്കാം. ഒന്നാമത്തെ കോളത്തിൽ നമ്മുടെ പേര് രേഖപ്പെടുത്താം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇവിടെ നമ്മളുടെ ഇഷ്ടാനുസരണം പേരു രേഘപ്പെടുത്താമെങ്കിലും രേഖപ്പെടുത്തുന്ന പേര് പിന്നീട് എഡിറ്റുചെയ്യാൻ സാധിച്ചുകൊള്ളണമെന്നില്ല എന്നതിനാൽ ശ്രദ്ധാപൂർവ്വം മാത്രം രേഖപ്പെടുത്താൻ ശ്രദ്ധിക്കുക.

ശേഷം നമുക്ക് ഒരു ഈമെയിൽ വിലാസം സൃഷ്ടിക്കാനുള്ള കോളമാണു കാണുക. നമുക്ക് അനുയോജ്യമായ  ഉപയോക്തൃനാമം ശ്രദ്ധാപൂർവ്വം ചേർക്കുക. ചിലപ്പോൾ നമ്മൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന നാമം മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടാവും. അങ്ങിനെ വരുമ്പോൾ നാം അനുയോജ്യമായ മറ്റൊന്നു തെരഞ്ഞെടുക്കേണ്ടി വരും.

അതിനു താഴെ നമ്മൾ തീരുമാനിക്കുന്ന പാസ്‌വേഡ് എഴുതി ചേർക്കണം. ഇത് രണ്ടു പ്രാവശ്യം രേഖപ്പെടുത്തണം. രണ്ടാം പ്രാവശ്യം രേഖപ്പെടുത്തുമ്പോൾത്തന്നെ നമ്മൾ മുകളിൽ ചേർത്ത ഉപയോക്തൃനാമം നമുക്ക് അനുവദനീയമാണോ എന്നറിയാം. അനുവദനീയമല്ലെങ്കിൽ ആ വിവരം അവിടെ രേഖപ്പെടുത്തിയിട്ടുണ്ടാവും. നമ്മൾ തെരഞ്ഞെടുക്കുന്ന പാസ്‌വേഡ് മറ്റാർക്കെങ്കിലും എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധ്യതയുണ്ടെങ്കിൽ ആ വിവരവും നമുക്ക് കാണാൻ കഴിയും. അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമടങ്ങുന്ന പാസ്‌വേഡുകൾ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.

തുടർന്ന് ജനന തീയതി രേഖപ്പെടുത്തുക. ശേഷം പുരുഷനോ സ്ത്രീയോ എന്നു രേഖപ്പെടുത്തുക. അതിനു താഴെ കാണുന്ന കോളത്തിൽ നമ്മുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തണം. അതിലേക്കു SMS ആയി വരുന്ന വെരിഫിക്കേഷൻ കോഡ് നമ്മുടെ അക്കൗണ്ടിന്റെ സ്ഥിരീകരണത്തിന് നമ്മൾ ഗൂഗിളിന് ഒരു ശരിയായ വ്യക്തിയായി മനസ്സിലാക്കാൻ ഉപയോഗിക്കും. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പർ തന്നെയാവണം ഇതിന് ഉപയോഗിക്കേണ്ടത്. ഗൂഗിളിന് പിന്നീട് നമ്മളെ വെരിഫൈ ചെയ്യണമെന്നു തോന്നിയാലോ നമ്മുടെ പാസ്‌വേഡു മറന്നുപോയാലോ നമുക്ക് പ്രസ്തുത നമ്പർ ആവശ്യമായി വരും.

നമുക്ക് നിലവിൽ ഒരു ഈമെയിൽ വിലാസം ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതിനു താഴെ കാണുന്നത്. ഇതും പിന്നീട് മേൽപ്പറഞ്ഞ കാര്യങ്ങൾക്കായി പിന്നീട് പ്രയോജനപ്പെടും. തുടർന്ന് വികലമായിക്കാണുന്ന അക്ഷരങ്ങൾ ഏതെന്നു തിട്ടപ്പെടുത്തി രേഖപ്പെടുത്തണം അതിനുതാഴെ ഗൂഗിളിന്റെ സേവന വ്യവസ്ഥകൾ അംഗീകരിക്കുന്നു എന്നു കാണിക്കുന്ന ചെറിയ കോളത്തിൽ ഒരു ടിക് ഇട്ട് അടുത്ത ഘട്ടത്തിലേക്കു പോകാം. തുടർന്നു വരുന്ന പേജിൽ നിങ്ങൾക്ക് ഒരു പ്രൊഫൈൽ ഫോട്ടോ ആവശ്യമുണ്ടെങ്കിൽ ചേർക്കാം. നിങ്ങളുടെ വെബ് ക്യാമറയിൽ നിന്നോ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നോ നിങ്ങൾക്കു തെരഞ്ഞെടുക്കാം. അടുത്ത ഘട്ടത്തിലേക്കു ക്ലിക്കുന്നതോടുകൂടി നിങ്ങൾക്ക് ഒരു പുതിയ ഗൂഗിൾ അക്കൗണ്ട് തയ്യാറായിക്കഴിഞ്ഞു. തുടർന്നു വരുന്ന പേജിൽ നിന്നും ഗൂഗിൾപ്ലസ്സിലെ നമ്മുടെ പ്രൊഫൈൽപേജിലേക്കു പോകാൻ സാധിക്കും.

തുടർന്ന് ബ്ലോഗറിലേക്ക് തിരികെ എത്താം. www.blogger.com ൽ കയറി നേരിട്ട് ഈമെയിലും പാസ്‌വേഡും നൽകിയാൽ നാമെത്തുന്നതും ഇതേ പേജിൽ തന്നെയായിരിക്കും. ഡാഷ്ബോർഡ് എന്നാണ് ഈ പേജിനെ വിളിക്കുന്നത്.  അവിടെ New Blog എന്നതിൽ ക്ലിക്കു ചെയ്ത് നമുക്ക് ഒരു ബ്ലോഗുണ്ടാക്കാം.

ഡാഷ്ബോർഡും ബ്ലോഗ് പോസ്റ്റിംഗും

Back to TOP