നമ്മുടെ ബ്ലോഗ് പോസ്റ്റുകൾ നമ്മുടെ കമ്പ്യൂട്ടറിൽ കമന്റുകളടക്കം സൂക്ഷിച്ചു വെക്കാമെന്ന് പലർക്കുമറിയില്ലാന്നു തോന്നുന്നു.
ഗൂഗിളമ്മച്ചിയുടെ പിണക്കത്തിനു പാത്രമായി ചിലർക്കെങ്കിലും തങ്ങളുടെ ബ്ലോഗുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. നമ്മൂടെ ബ്ലോഗുകൾ നഷ്ടപ്പെട്ടാലോ മറ്റെവിടേക്കെങ്കിലും പറിച്ചുനടണമെന്നു നമുക്കു തോന്നിയാലോ എന്തു ചെയ്യണമെന്ന് സൂചിപ്പിക്കാനാണ് ഈ അദ്ധ്യായം.
എങ്ങനെയാണെന്നു നോക്കൂ...
ആദ്യം www.blogger.com ൽ കയറി ഡാഷ്ബോർഡിലെത്തണം. മുകളിൽ നീല വൃത്തത്തിൽ അടയാളപ്പെടുത്തിയ ഭാഗത്തു ക്ലിക്കു ചെയ്ത് താഴെ നീല നിറത്തിൽ ആരോമാർക്കു ചെയ്ത settingsൽ ക്ലിക്കു ചെയ്യുക
നീലനിറത്തിൽ അടയാളപ്പെടുത്തിയ other എന്ന ഭാഗത്തു ക്ലിക്കു ചെയ്യുക.
ചുവപ്പുനിറത്തിൽ അടയാളപ്പെടുത്തിയ ഭാഗത്തു ക്ലിക്കു ചെയ്താൽ നമ്മുടെ ബ്ലോഗ് കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡു ചെയ്ത് സൂക്ഷിച്ചു വെക്കാം. പിന്നീട് പുതിയ ബ്ലോഗുണ്ടാക്കി അവിടേക്കോ, മെറ്റേതെങ്കിലും ബ്ലോഗിലേക്കോ നമുക്ക് സൗകര്യംപോലെ ഉൾപ്പെടുത്താം.
ഇങ്ങനെ ഡൗൺലോഡു ചെയ്തു വെച്ച ബ്ലോഗുകളെ നമുക്ക് ആവശ്യമുള്ള ബ്ലോഗിലേക്ക് ഉൾപ്പെടുത്താനാണു നീലനിറത്തിൽനടയാളപ്പെടുത്തിയ ഭാഗം. ഇമ്പോർട്ടു ചെയ്ത ഉടൻതന്നെ പോസ്റ്റുകളിലെ കമന്റുകൾ ദൃശ്യമായിക്കൊള്ളണമെന്നില്ല, പിന്നീട് ഇവ ദൃശ്യമായിക്കൊള്ളും. ചില സന്ദർഭങ്ങളിൽ ഏതാനും കമന്റുകൾ നഷ്ടപ്പെടുന്നതായി കണ്ടിട്ടുണ്ട്. പൊതുവേ കമന്റുനഷ്ടം ഉണ്ടാവാറില്ല.
കറുപ്പുനിറത്തിൽ അടയാളപ്പെടുത്തിയ ഭാഗം ഉപയോഗിക്കുന്നവർ ബ്ലോഗെഴുത്താതിരിക്കുന്നതാണുത്തമം.
Showing posts with label ഡാഷ്ബോഡും ബ്ലോഗ് പോസ്റ്റിംഗും. Show all posts
Showing posts with label ഡാഷ്ബോഡും ബ്ലോഗ് പോസ്റ്റിംഗും. Show all posts
പോസ്റ്റിലെ ഉൾച്ചേർക്കലുകൾ
മുകളിലെ ചിത്രത്തിൽ നീലനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചെറിയതോതിൽ വിശദീകരിക്കാം. ഡാഷ്ബോഡിൽ പുതിയ പോസ്റ്റ് ഏരിയയുടെ മുകളിലായി ഇതു കാണാം. അവിടെ കൊടുത്തിരിക്കുന്ന ടൂളുകളുപയോഗിച്ച് പോസ്റ്റ് ഏരിയയിൽ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ചുരുക്കലുകളും വലിപ്പ വ്യത്യാസം വരുത്തലും, അങ്ങിനെ ധാരാളം സൗകര്യങ്ങൾ നമുക്ക് പ്രയോജനപ്പെടുത്താം.
ഏറ്റവും ഇടത്ത് കാണുന്ന രചിക്കൂ എന്ന ഭാഗമാണ് സാധാരണയായി എഴുതാൻ ഉപയോഗിക്കാറ്. മറ്റെവിടെ നിന്നെങ്കിലും കോപ്പിചെയ്തു കൊണ്ടുവരുന്ന സംഗതികൾ പോസ്റ്റ് ഏരിയയിൽ പേസ്റ്റുചെയ്യുമ്പോൾ അതേ നിറത്തിലും വലിപ്പത്തിലും ഏതെങ്കിലും ലിങ്കുകളോ മറ്റോ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതുൾപ്പടെയും അതേപടിയായിരിക്കും പേസ്റ്റു ചെയ്യപ്പെടുന്നത്. താഴെക്കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ... മുള്ളൂക്കാരന്റെ ഇന്ദ്രധനുസ്സിൽ നിന്ന് കോപ്പിചെയ്തത് അതേപടി പോസ്റ്റ് ഏരിയയിൽ പേസ്റ്റു ചെയ്ത ചിത്രമാണ്.
ഇങ്ങനെ കോപ്പിചെയ്തെടുക്കുന്ന സംഗതികൾ അതിന്റെ കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കി, അതായത് വർണ്ണങ്ങളും ലിങ്കുകളുമെല്ലാം ഒഴിവാക്കി സാധാരണ ടെസ്റ്റായി പോസ്റ്റ് ഏരിയയിൽ പേസ്റ്റുചെയ്യാവുന്നതാണ് അതിനായി രണ്ടാമത്തെ ഓപ്ഷനായ html എന്ന ഭാഗം പ്രയോജനപ്പെടുത്താം. htmlൽ ക്ലിക്കുമ്പോൾ ലഭിക്കുന്ന പോസ്റ്റ് ഏരിയയിൽ മുകളിൽ കാണുന്ന അതേ ഭാഗം പേസ്റ്റു ചെയ്തതിനു ശേഷം ഒന്നാമത്തെ ഓപ്ഷനിലേക്ക് മടങ്ങിയപ്പോൾ എങ്ങനെയാണു ലഭിച്ചതെന്നു കാണാൻ താഴെക്കാണുന്ന ചിത്രം നോക്കൂ...
How are u?? എന്നതിന് ഒന്നാമത്തെ ചിത്രത്തിൽ കൊടുത്തിരിക്കുന്ന <font...... എന്നു തുടങ്ങുന്ന ഭാഗംകൊണ്ട് പ്രത്യേക നിർദ്ദേശം കൊടുത്തതുകൊണ്ടു മാത്രമാണ് അതിന്റെ നിറവും രൂപവും മാറാതെ നിൽക്കുന്നത് (ഈ വിദ്യകൾ മറ്റ് അദ്ധ്യായങ്ങളിലുണ്ട്). മെറ്റെല്ലാ സംഗതികളും നോർമൽ മോഡിലേക്ക് മാറിയിരിക്കുന്നതു ശ്രദ്ധിക്കൂ.
ശേഷം കാണുന്ന താഴേക്കു വളഞ്ഞ ആരോകൾ തൽക്കാലം ഒന്നും ചെയ്യേണ്ടതില്ല. പോസ്റ്റ് ഏരിയയിൽ ടെക്സ്റ്റ് ഇട്ടതിനു ശേഷം ചുമ്മാ ഒന്നു ക്ലിക്കിനോക്കിയാൽ കാര്യം മനസ്സിലായിക്കൊള്ളും. ഒന്നും മനസ്സിലായില്ലെങ്കിൽ വലത്തേക്കു ചെരിഞ്ഞു വളഞ്ഞ ആരോയിൽ ക്ലിക്കി പൂർവ്വ സ്ഥിതിയിലാക്കാം.
തുടർന്നു കാണുന്ന f എന്നതിൽ ക്ലിക്കു ചെയ്ത് പോസ്റ്റ് ഏരിയയിലെ ടെസ്റ്റുകൾ ഏതു ഫോണ്ടിൽ കാണണമെന്നു തീരുമാനിക്കാം. കൂട്ടക്ഷരങ്ങൾ വേറിട്ടു നിൽക്കുന്നത് ഇങ്ങനെ പരിഹരിക്കാം. തുടർന്നു കാണുന്ന TT എന്നതിൽ ക്ലിക്കു ചെയ്ത് സെലക്റ്റുചെയ്ത ടെസ്റ്റുകളുടെ വലിപ്പത്തിൽ മാറ്റം വരുത്താം. ആവശ്യമുള്ളവ സെലക്റ്റു ചെയ്ത് B എന്നതിൽ ക്ലിക്കു ചെയ്ത് ബോൾഡാക്കാനും തിരികെ നോർമലാക്കാനും സാധിക്കും. I എന്നതിലാണു ക്ലിക്കുന്നതെങ്കിൽ അവ ചെരിഞ്ഞു കാണപ്പെടും. U എന്നതിലാണെങ്കിൽ അവ അടിവരയിട്ടു രേഖപ്പെടുത്തുകയും ചെയ്യും. ABC എന്നതിൽ ക്ലിക്കിയാൽ ഇതുപോലെ അവ കുറുകെ വെട്ടിയതായിട്ടാകും കാണപ്പെടുക.
തുടർന്നു കാണുന്ന A ഉപയോഗിച്ച് ടെസ്റ്റുകളുടെ നിറം മാറ്റാനും അതിനടുത്തു കാണുന്ന മാർക്കറിൽ ക്ലിക്കു ചെയ്ത് ടെസ്റ്റുകളുടെ പശ്ചാത്തല വർണ്ണം മാറ്റാനും കഴിയും.
നിങ്ങൾ ഉദ്ദേശിക്കുന്ന വാക്കിലോ വാചകത്തിലോ ചിത്രത്തിലോ ഒക്കെ ക്ലിക്കു ചെയ്താൽ മറ്റൊരു പേജിലോ ബ്ലോഗിലോ ഇതര വെബ്സൈറ്റുകളിലോ വായനക്കാർ എത്തിപ്പെടണമെങ്കിൽ Link എന്ന ടൂൾ ഉപയോഗിക്കാം. ഉദ്ദേശിക്കുന്ന വെബ്പേജിന്റെ വിലാസം (URL) കോപ്പിചെയ്ത് ക്ലിക്കു ചെയ്യേണ്ട ഭാഗം സെലക്റ്റു ചെയ്തതിനു ശേഷം ലിങ്ക് എന്നതിൽ ക്ലിക്കു ചെയ്യത്തുടർന്നു വരുന്ന വിൻഡോയിൽ വിലാസം പേസ്റ്റു ചെയ്യാം. വായിക്കുന്ന പേജ് മാറി ഉദ്ദേശിച്ച പേജ് വരണമെന്നോ അതല്ല ഒരു പുതിയ വിൻഡോയിൽ അവ തുറക്കപ്പെടണമെന്നോ തീരുമാനിക്കാൻ ആ വിൻഡോയിൽ ടിക്ക് ചെയ്യണം.
തുടർന്നു കാണുന്ന ഐക്കണുകൾ ആവശ്യമായ ചിത്രങ്ങളും വീഡിയോകളും ബ്ലോഗിൽ ചേർക്കാനുള്ളതാണ്. ഇവിടെക്കൂടി ഒന്നു നോക്കൂ....
ഡാഷ്ബോഡും ബ്ലോഗ് പോസ്റ്റിംഗും
www.blogger.com എന്ന വിലാസത്തിൽ നമ്മൾ ഈമെയിൽ വിലാസവും പാസ്വേഡും നൽകി എത്തുന്നത് ചുവടെ കാണിച്ചിരിക്കുന്ന രൂപത്തിലുള്ള ഒരു പേജിലായിരിക്കും. ഡാഷ് ബോർഡ് എന്നാണ് ഈ പേജിനെ വിളിക്കുന്നത്. അവിടെ തലക്കെട്ട് എന്നു കാണുന്നതിനു നേരേ ബ്ലോഗിനു നൽകാനുദ്ദേശിക്കുന്ന പേര് എഴുതാം. ബ്ലോഗിനു നൽകാനുദ്ദേശിക്കുന്ന വിലാസമാണു തൊട്ടുതാഴെയുള്ള കോളത്തിൽ എഴുതേണ്ടത്. URL എന്നാണ് ഇതിനെ സാധാരണ അറിയപ്പെടുന്നത്. ഇഷ്ടമായ വിലാസം അവിടെ എഴുതാം. അതു നമുക്ക് ലഭ്യമാണോ എന്ന് അവിടെത്തന്നെ തെളിഞ്ഞുവരും. ലോകത്തെവിടെനിന്നും നമ്മുടെ ബ്ലോഗുകൾ ആർക്കും ലഭ്യമാകുന്നത് ഈ വിലാസമുപയോഗിച്ചാണ്. ലഭ്യതയനുസരിച്ച് നമുക്ക് ഈ വിലാസം നമുക്ക് ഏതു സമയത്തും മാറ്റാൻ സാധിക്കുമെങ്കിലും വിലാസം ഇടക്കിടെ മാറ്റാതിരിക്കുന്നതാണ് നല്ലത്.
താഴെച്ചേർത്ത ചിത്രം ശ്രദ്ധിക്കുക. പുതിയ ബ്ലോഗ് എന്നാണു ബ്ലോഗിന്റെ പേരായി എഴുതിയിരിക്കുന്നത്. ആവശ്യപ്പെട്ട ബ്ലോഗ് വിലാസം (url) ലഭ്യമാണെന്ന് ദൃശ്യമായതു ശ്രദ്ധിക്കൂ.
ഇനി ഒരു ടെമ്പ്ലേറ്റ് തെരഞ്ഞെടുക്കണം. ചിത്രത്തിൽ Simple ആണു തെരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ ഇഷ്ടമനുസരിച്ച് പിന്നീടു മാറ്റുകയോ കൂടുതൽ മനോഹരമാക്കുകയോ ചെയ്യാവുന്നതാണ്. ഇഷ്ടമുള്ള ടെമ്പ്ലേറ്റിനു മുകളിൽ ക്ലിക്കിയതിനു ശേഷം താഴെ നീലനിറത്തിൽ അടയാളപ്പെടുത്തിയ ബ്ലോഗ് സൃഷ്ടിക്കുക എന്നതിൽ ക്ലിക്കുക.
ഒരു പുതിയ ബ്ലോഗ് തയ്യാറായിക്കഴിഞ്ഞു. നിങ്ങളുടെ ഡാഷ്ബോഡിൽ താഴെക്കാണുന്ന ചിത്രത്തിൽ പച്ച നിറത്തിൽ അടയാളപ്പെടുത്തിയ ഭാഗത്തു ക്ലിക്കു ചെയ്ത് പോസ്റ്റുകൾ എഴുതി പബ്ലിഷ് ചെയ്യാം. “പ്രിവ്യൂ” എന്ന ലിങ്കില്‍ ക്ലിക്കുചെയ്താൽ പ്രസിദ്ധീകരിച്ചാല്‍ എങ്ങനെ ഉണ്ടാകും എന്ന പ്രിവ്യൂ കാണാനാവും. പോസ്റ്റ് തൃപ്തികരമായിട്ടുണ്ടെന്ന് തോന്നിയാൽ, “പബ്ലിഷ്” ബട്ടണ്‍ ക്ലിക്കുചെയ്യുക.
ചുവപ്പു നിറത്തിൽ അടയാളപ്പെടുത്തിയ ഭാഗത്തു ക്ലിക്കിയാൽ നിങ്ങൾ പബ്ലിഷ് ചെയ്യുകയും ഡ്രാഫ്റ്റിൽ സൂക്ഷിക്കുകയും ചെയ്ത പോസ്റ്റുകൾ കാണാൻ കഴിയും. ഓരോ പോസ്റ്റുകളുടെയും പേരിനു താഴെ കർസർ വച്ചാൽ Edit , View, Shere. Delete എന്നിവ തെളിഞ്ഞു വരും. ബ്ലോഗിലെ പോസ്റ്റുകൾ ഇവ ഉപയോഗിച്ച് സൗകര്യം പോലെ എഡിറ്റു ചെയ്യുകയോ ഡിലീറ്റു ചെയ്യുകയോ ഡ്രാഫ്റ്റാക്കി വക്കുകയോ ചെയ്യാം.
നീലനിറത്തിൽ കാണുന്ന ഭാഗത്തു ക്ലിക്കിയാൽ ബ്ലോഗിന്റെ സെറ്റിംഗുകളിൽ വ്യത്യാസങ്ങൾ വരുത്താൻ സാധിക്കും. മറ്റ് അധ്യായങ്ങളിൽ ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
ഇനി താഴെയുള്ള ചിത്രം ശ്രദ്ധിക്കൂ...
ചിത്രങ്ങൾ ചേർക്കാം
ചിത്രത്തിൽ നീല കോളത്തിനുള്ളിൽ കാണുന്ന ഉപകരണബാറിലെ ഇമേജ് ഐക്കണിൽ ക്ലിക്കു ചെയ്ത് നിങ്ങള്‍ക്ക് ഫോട്ടോകള്‍ ചേർക്കാൻ കഴിയും. ഇമേജ് ഐക്കണ്‍ ക്ലിക്കുചെയ്യുമ്പോൾ നിങ്ങള്‍ക്കു ലഭിക്കുന്ന വിന്‍ഡോയിലൂടെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു ചിത്രമോ ഒന്നിലധികം ചിത്രമോ നിങ്ങള്‍ക്ക് തെരഞ്ഞെടുത്ത് ചേർക്കാം. ഓണ്‍ലൈനില്‍ ഉള്ള ചിത്രങ്ങളാണെങ്കിൽ അതിന്റെ URL നല്‍കുക വഴിയും നിങ്ങള്‍ക്ക് ആ ചിത്രം പോസ്റ്റിലേക്ക് കൊണ്ടുവരാം. പോസ്റ്റില്‍ നിങ്ങളുടെ ചിത്രങ്ങള്‍ എങ്ങനെ കാണപ്പെടും എന്നത് നിങ്ങള്‍ക്ക് ഇഷ്ടാനുസൃതമാക്കാന്‍ സാധ്യമാണ്. പോസ്റ്റ് ഏരിയയിൽ ചേർത്ത ചിത്രത്തിൽ ക്ലിക്കുമ്പോൾ ചിത്രത്തിന്റെ തൊട്ടു താഴെയായി കാണുന്ന ഇടത്, മധ്യം, വലത് തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിച്ച് പോസ്റ്റിംഗ് ഏരിയയ്ക്കുള്ളിലുള്ള ചിത്രങ്ങള്‍ വ്യത്യസ്ത വലുപ്പത്തിലേക്ക് മാറ്റുവാനും സ്ഥാനമാറ്റം വരുത്തുവാനും സാധിക്കും. ഇതുപോലെ വീഡിയോ ഐക്കണിൽ ക്ലിക്കി വീഡിയോയും ചേർക്കാൻ സാധിക്കും